ന്യൂഡൽഹി: ഇന്ത്യക്ക് ഭീഷണി ഉയർത്തുന്ന ചൈനക്ക് മുന്നറിയിപ്പ് നൽകി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. രാഷ്ട്രത്തിന്‍റെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാംനാഥ് കോവിന്ദ് വ്യക്തമാക്കി.
2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ 20 സൈനികർ രക്തസാക്ഷികളായി. സൈനികരുടെ രക്തസാക്ഷിത്വത്തിൽ ഒാരോ പൗരന്മാരും നന്ദിയുള്ളവരാണ്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ യഥാർഥ നിയന്ത്രണരേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്‍റെ വടക്ക് കിഴക്കൻ മേഖലയിലെ തീവ്രവാദം അന്ത്യത്തിലേക്ക് നീങ്ങുകയാണ്. അക്രമ സംഭവങ്ങൾ കുറഞ്ഞു വരുന്നു. വഴിതെറ്റിപ്പോയ യുവാക്കൾ വികസനത്തിന്‍റെയും രാഷ്ട്രനിർമാണത്തിന്‍റെയും മുഖ്യധാരയിലേക്ക് മടങ്ങുകയാണെന്നും പ്രസംഗത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.