ലഖ്നോ: പശുവിൻ പാലിൽനിന്നുണ്ടാക്കുന്ന മധുരപലഹാരം ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകാനുള്ള പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. മഥുര, അയോധ്യ, വിന്ധ്യാചൽ, കാശി വിശ്വനാഥ തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളിൽ നവരാത്രിയോടെ പ്രസാദം ലഭ്യമാക്കാനാണ് ശ്രമമെന്ന് ക്ഷീരവകുപ്പ് മന്ത്രി ലക്ഷ്മി നാരായൻ ചൗധരി അറിയിച്ചു. വകുപ്പ് ജില്ലാതലങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി വ്യത്യസ്ത പാലുൽപന്നങ്ങളും നവരാത്രിയോടെ വിപണിയിലെത്തും. പശുവിൻ പാലിനെ കൂടുതൽ ജനപ്രിയമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്. പാലുൽപാദനം ഗണ്യമായി വർധിപ്പിക്കും. ഇപ്പോൾ ലിറ്ററിന് 22 രൂപക്ക് വിൽക്കുന്ന പാലിന് 42 രൂപയെങ്കിലും കർഷകർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.