ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്ന പ്രിയങ്ക ഗാന്ധിയെ യു.പി സർക്കാർ എതിർക്കുകയാണെന്ന് രാജ്യസഭ എം.പി അഹമ്മദ് പട്ടേൽ. ചില മാധ്യമങ്ങളും പ്രിയങ്കയെ എതിർക്കുന്നുണ്ട്. ദുരിതത്തിലായ തൊഴിലാളികളെ സഹായിക്കാനാണ് ഉത്തർ പ്രദേശിലെ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും അഹമ്മദ് പട്ടേൽ വ്യക്തമാക്കി.
ഞയാറാഴ്ച ഉത്തർപ്രദേശ് അതിർത്തിയിൽ തയാറാക്കി നിർത്തിയ 1,000 ബസുകൾക്ക് പ്രതിഷേധങ്ങൾക്കൊടുവിൽ തിങ്കളാഴ്ചയാണ് യോഗി സർക്കാർ അനുമതി നൽകിയത്. എന്നാൽ, അതിർത്തിയിൽ നിർത്തിയ ബസുകളുടെ ഫിറ്റ്നസ് പരിശോധനക്ക് നൂറകണക്കിന് കിലോമീറ്റർ അകലെ ലഖ്നോവിൽ എത്താൻ തൊട്ടുപിറകെ ഡ്രൈവർമാർക്ക് നിർദേശം നൽകി.
ഇതിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തുവന്നതോടെ യോഗി പിന്മാറി. പിന്നീട് ചൊവ്വാഴ്ച വൈകീട്ട് 500 ബസുകള്‍ നോയിഡയിലേക്കും 500 ബസുകള്‍ ഗാസിയാബാദിലേക്കും അയക്കാനുള്ള അനുമതി നല്‍കുന്നെന്ന് കാണിച്ച് സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.