ന്യൂഡൽഹി: 12 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാവുന്ന സൈഡസ് കാഡിലയുടെ കോവിഡ് വാക്സിൻ, സൈകോവ് ഡിയുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോൾ ഓഫ് അതോറിറ്റിയുടെ അനുമതി. കുട്ടികൾക്കുള്ള ആദ്യ വാക്സിനാണിത്.
വാക്സിന് അന്തിമ അനുമതി നൽകാൻ കേന്ദ്രസർക്കാറിന് കീഴിലെ വിദഗ്ധ സമിതി ശിപാർശ നൽകിയതിന് പിന്നാലെയാണ് നടപടി. മൂന്ന് ഡോസുള്ള, ലോകത്തെ തന്നെ ആദ്യ ഡി.എൻ.എ വാക്സിനാണ് സൈകോവ് ഡി. 66.6 ശതമാനമാണ് ഫലപ്രാപ്തി. സൂചിരഹിത വാക്സിനായതിനാൽ പാർശ്വഫലങ്ങൾ കുറവായിരിക്കുമെന്ന് സൈഡസ് കാഡില നേരത്തേ അവകാശപ്പെട്ടിരുന്നു.
സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ ബയോ ടെക്നോളജി വകുപ്പുമായി സഹകരിച്ചാണ് അഹ്മദാബാദ് ആസ്ഥാനമായ മരുന്ന് കമ്പനി സൈഡസ് കാഡില സൈകോവ് ഡി വികസിപ്പിച്ചത്.
ജൂലൈ ഒന്നിനാണ് വാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കമ്പനി ഡി.സി.ജി.ഐക്ക് അപേക്ഷ നൽകിയത്. വാക്സിന് അന്തിമ അനുമതി നൽകിയതായി സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം അറിയിച്ചു. സൈകോവ് ഡി അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 പേരിൽ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തിയിട്ടുെണ്ടന്നും രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണമാണ് ഇതെന്നും സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം വിശദീകരിച്ചു. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവർക്ക് ലഭ്യമാവുന്ന ആറാമത്തെ വാക്സിൻ കൂടിയാണിത്.
സിറം ഇൻസ്റ്റിറ്റ്യൂട്ടിെൻറ കോവിഷീൽഡ്, ഭാരത് ബയോെടക്കിെൻറ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് വാക്സിൻ, അമേരിക്കൻ വാക്സിനുകളായ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് 18ന് മുകളിലുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്ന മറ്റു വാക്സിനുകൾ.
അതിനിടെ, കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്താൻ ജോൺസൺ ആൻഡ് ജോൺസണ് ഡ്രഗ് റെഗുലേറ്റർ അതോറിറ്റി വെള്ളിയാഴ്ച അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.