ന്യൂഡൽഹി: എംപ്ലോയിസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയിസ് സ് റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും (ഇ.എസ്.ഐ.സി) കോർപറേറ്റ്വത്കരിക്കുന്നു. രണ്ട് സ്ഥാപനങ്ങളുടെയും ഘടന ഉടച്ചുവാർക്കുന്നതുമായി ബന്ധപ്പെട്ട് ഇതാദ്യമായി ചീഫ് എക്സി. ഓഫിസർമാരെ (സി.ഇ.ഒ) നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
നിലവിൽ ഇ.പി.എഫും ഇ.എസ്.ഐ.സിയും തൊഴിൽ മന്ത്രാലയത്തിനു കീഴിൽ സ്വയംഭരണാധികാര സ്ഥാപനങ്ങളാണ്. തൊഴിൽമന്ത്രിയാണ് ഇവയുടെ ചെയർമാനെ നിശ്ചയിക്കുന്നത്. ലേബർ സെക്രട്ടറിയാണ് വൈസ് ചെയർമാൻ. പുതിയ ഘടനയനുസരിച്ച് രണ്ടിെൻറയും ചെയർമാനെയും വൈസ് ചെയർമാനെയും കേന്ദ്ര സർക്കാർ നിശ്ചയിക്കും. യു.പി.എസ്.സിയുമായി ബന്ധപ്പെട്ട് െഎ.എ.എസുകാരെയാകും സി.ഇ.ഒമാരാക്കുക. വിഷയത്തിൽ ഒക്ടോബർ 25 വരെ സർക്കാർ പൊതുജനാഭിപ്രായം സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.