കർഷകർക്കുമുന്നിൽ സർക്കാർ മുട്ടുമടക്കുന്നു? ബില്ലിലെ ഏത്​ വ്യവസ്​ഥയും പുനഃപ്പരിശോധിക്കുമെന്ന്​ കേന്ദ്രമന്ത്രി

കർഷകരുടെ പ്രതിഷേധം 15-ാം ദിവസത്തിലേക്ക് കടന്നപ്പോൾ പുതിയ നിർദേശവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷക യൂനിയൻ നേതാക്കളോട് നിർദ്ദേശങ്ങൾ പരിഗണിക്കാൻ ആവശ്യപ്പെടുകയും അവരുമായി കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. കർഷകർക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ള പുതിയ നിയമങ്ങളിലെ ഏത് വ്യവസ്ഥയും തുറന്ന മനസ്സോടെ പരിഗണിക്കാൻ സർക്കാർ തയ്യാറാണെന്നും അവരുടെ എല്ലാ ആശങ്കകളും വ്യക്തമാക്കണമെന്നും തോമർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കേന്ദ്രം വാഗ്​ദാനം ചെയ്​ത 20 പേജുള്ള നിർദ്ദേശങ്ങൾ 'അവ്യക്തമാണ്'എന്ന് പറഞ്ഞ്​ കർഷക യൂനിയനുകൾ ബുധനാഴ്ച നിരസിച്ചിരുന്നു. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്​ കർഷകർ.നേരത്തേ നടന്ന ചർച്ചകൾ അലസിപ്പിരിഞ്ഞതിനെ തുടർന്ന്​ ദില്ലിയിലേക്കുള്ള കൂടുതൽ ദേശീയപാതകൾ ഉപരോധിച്ചുകൊണ്ട്​ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷകർ പറഞ്ഞിരുന്നു. ഡിസംബർ 14 ന് ബിജെപി നേതാക്കൾ, മന്ത്രിമാർ, ഓഫീസുകൾ എന്നിവരുടെ വസതികൾ ഖരാവോ ചെയ്യുമെന്നും രാജ്യമെമ്പാടുമുള്ള ജില്ലാ ആസ്ഥാനത്ത് ധർണകൾ നടത്തുമെന്നും അവർ പറഞ്ഞു. തെക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം അനിശ്ചിതമായി തുടരും.

വിവാദ നിയമങ്ങൾ മാറ്റുന്നതുവരെ അതിർത്തിയിൽ തന്നെ തമ്പടിക്കാൻ തീര​ുമാനിച്ച്​​ പഞ്ചാബിൽനിന്നു​ം ഹരിയാനയിൽനിന്നും ട്രാക്​ടറുകൾ 'കാരവനു'കളാക്കി സമരത്തിനെത്തിയ കർഷകർ സമരം നീളുമെന്ന്​ കണ്ടതോടെ ദീർഘകാല താമസത്തിനുള്ള ഒരുക്കങ്ങളിലേക്ക്​ കടന്നിരിക്കുകയാണ്​​. സമരം റിപ്പോർട്ട്​ ചെയ്യാനെത്തിയ പഞ്ചാബിൽനിന്നുള്ള മാധ്യമപ്രവർത്തകർപോലും താമസിക്കുന്നതും കെട്ടിയുയർത്തിയ തമ്പുകളിലും പന്തലുകളിലുമാണ്​. നടുറോഡിൽ താൽക്കാലികമായി കെട്ടിയുയർത്തിയിരുന്ന സമരവേദിയുടെ സ്​ഥാനത്ത്​ കൂറ്റൻ സ്​റ്റേജ്​ വന്നു കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.