ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. പാം ഒായിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ സെസും വെട്ടിക്കുറച്ചിട്ടുണ്ട്.
രാജ്യത്തെ കർഷകർക്ക് ദോഷം ചെയ്യുന്നതാണ് തീരുമാനമെന്ന് വ്യാപക വിമർശമുയർന്നിട്ടുണ്ട്. അതേസമയം, ഉത്സവകാലത്ത് ആശ്വാസം പകരാനും ആഭ്യന്തര ലഭ്യത വർധിപ്പിക്കാനും സഹായിക്കുന്നതാണ് പുതിയ തീരുമാനമെന്ന് സർക്കാർ കേന്ദ്രങ്ങൾ അവകാശപ്പെട്ടു.
തീരുവ ഒഴിവാക്കൽ ഒക്ടോബർ 14 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബോർഡ് ഒാഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് വിജ്ഞാപനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.