ന്യൂഡൽഹി: യു.പിയിൽ മായാവതി-അഖിലേഷ് സഖ്യം യാഥാർഥ്യമായതോടെ പ്രതിപക്ഷ നിര പുതിയ സമവാക്യങ്ങളിലേക്ക്. ഇതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് മായാവതി ദേശീയ രാഷ ്ട്രീയത്തിെൻറ മുൻനിരയിലേക്ക്. ബിഹാറിലെ ആർ.ജെ.ഡി യുവനേതാവ് തേജസ്വി യാദവ് ലഖ് നോവിൽ പറന്നിറങ്ങി ബി.എസ്.പി നേതാവ് മായാവതി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
യു.പിയിൽ കോൺഗ്രസിനെ മാറ്റിനിർത്തിയാണ് ബി.എസ്.പി-എസ്.പി സഖ്യമെങ്കിൽ, ബിഹാറിൽ ആർ.ജെ.ഡിയുടെ സഖ്യകക്ഷി കോൺഗ്രസാണ്. യു.പിയിൽ പുതിയ സഖ്യം രൂപപ്പെട്ടത് ദേശീയ രാഷ്ട്രീയത്തിെൻറ ദിശ മാറ്റുമെന്നും ഡൽഹി മുതൽ കൊൽക്കത്ത വരെ സന്തോഷപൂർവമാണ് ഇൗ സഖ്യത്തെ കാണുന്നതെന്നുമാണ് തേജസ്വി അഭിപ്രായപ്പെട്ടത്.
യു.പിയിൽ സഖ്യം ദീർഘകാല ഫലം ഉണ്ടാക്കുമെന്ന് മായാവതിയെ കണ്ട് അനുഗ്രഹം തേടിയ തേജസ്വി പറഞ്ഞു. കാലിത്തീറ്റ കേസിൽ കുടുക്കി ലാലുപ്രസാദ് യാദവിനെ തടവിലിട്ടിരിക്കുന്നത് പ്രതികാരവും അടിച്ചമർത്തലുമാണെന്ന് ചൂണ്ടിക്കാട്ടി, ആർ.ജെ.ഡിക്കൊപ്പമുണ്ടെന്ന സന്ദേശം മായാവതി നൽകുകയും ചെയ്തു.
ഞായറാഴ്ച ലഖ്നോവിലെത്തി ആദ്യം മായാവതിയേയും പിന്നീട് അഖിലേഷ് യാദവിനെയും കണ്ട തേജസ്വി, യു.പിയിലും ബിഹാറിലും ബി.ജെ.പിക്ക് ഒറ്റ സീറ്റു പോലും കിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.
മായാവതിയുടെ പിറന്നാളാണ് ചൊവ്വാഴ്ച. ആശംസ അറിയിക്കാനും അനുഗ്രഹം വാങ്ങാനുമാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് മായാവതിയിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം അടുത്ത സർക്കാറിനെ യു.പിയും ബിഹാറും ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.