മുംബൈ: മറാത്തി ഭാഷക്ക് ശ്രേഷ്ഠപദവി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മറാത്തിക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്ന് കത്തിൽ അഭ്യർഥിച്ചു.
മഹാരാഷ്ട്ര സർക്കാർ നിയമിച്ച ഒരു വിദഗ്ധ സമിതിയുടെ റിേപാർട്ടിെൻറ അടിസ്ഥാനത്തിൽ 2013 നവംബർ 16ന് കേന്ദ്ര സർക്കാറിന് ഇതു സംബന്ധിച്ച് ഒരു നിർദേശം സമർപ്പിച്ചിരുന്നുവെന്നും ഉദ്ധവ് താക്കറെ കത്തിൽ പറയുന്നു.
ശ്രേഷ്ഠ ഭാഷ പദവി നേടുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ മറാത്തി ഭാഷ പൂർത്തീകരിക്കുന്നുണ്ടെന്നും ഇൗ വിഷയം സാംസ്കാരിക മന്ത്രാലയത്തിെൻറ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിേചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.