ചെന്നൈ: മറീന ബീച്ച് നവീകരിക്കാനൊരുങ്ങി ചെന്നൈ കോർപ്പറേഷൻ. ഭൂപ്രകൃതിക്കനുസരിച്ച് പ്രത്യേക രീതിയിൽ മോഡി പിടിപ്പിക്കുവാനാണ് പദ്ധതിയിടുന്നതെന്ന് അധികൃതർ അറിയിച്ചു. തീരം സൗന്ദര്യവത്കരിക്കുന്നതിനായി ആർക്കിട്ടെക്ടുകളുടെ ഉപദേശം തേടിയിട്ടുണ്ട്. ആറ് കിലോമീറ്റർ നീളമുള്ളതാണ് മറീന ബീച്ച്. ഒരു തീം കേന്ദ്രീകരിച്ചാകും സൗന്ദര്യവത്കരണം.
ഗതാഗതം, മെട്രൊ റെയിൽ തുടങ്ങി മറ്റ് വകുപ്പുകളിലെ അധികൃതരുമായി നവീകരണത്തിന്‍റെ സൗകര്യങ്ങളെ കുറിച്ച് ചർച്ച നടത്തും. തീരദേശ നിയന്ത്രണ മേഖലയിലെ നിയമങ്ങൾ പാലിച്ചായിരിക്കും നവീകരിക്കുക എന്നും കോർപ്പറേഷൻ വ്യക്തമാക്കി.
ചരിത്രപരമായും രാഷ്ട്രീയപരമായും രാജ്യത്ത് ഏറ്റവും പ്രാധാന്യമുള്ള ബീച്ചുകളിലൊന്നായ മറീന ചെന്നൈയുടെ പ്രധാന ആകർഷണമാണ്. 2017ൽ മറീനയിലും ഇലിയറ്റ് ബീച്ചിലും 29 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സ്വദേശ് ദർശൻ എന്ന കേന്ദ്ര സർക്കാർ പദ്ധതി പ്രകാരമായിരുന്നു പ്രവർത്തനങ്ങൾ. കൂടാതെ ചെറിയ നവീകരണങ്ങൾ ഇവിടെ തുടരുന്നുണ്ടായിരുന്നു. പ്രകാശിപ്പിച്ച കൃത്രിമ വെള്ളച്ചാട്ടം, ജലധാര യന്ത്രം തുടങ്ങിയവയാണ് ആവിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.