ഗ്രീൻ സോണായിരുന്ന ഗോവയിൽ ഏഴുപേർക്ക്​ കോവിഡ്​

പനാജി: കോവിഡ്​ 19 മുക്ത സംസ്​ഥാനമായിരുന്ന ഗോവയിൽ ഏഴു പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി റിപ്പോർട്ട്​. ഇവരുടെ അവസാന പരിശോധന ഫലത്തിനായി കാത്തിരിക്കുകയാ​െണന്ന്​ ഗോവ ​ആരോഗ്യമന്ത്രി വിശ്വജിത്​ റാണെ പറഞ്ഞു. 

സംസ്​ഥാനത്ത്​ കോവിഡ്​ കേസുകൾ ഇല്ലാതിരുന്നതിനാൽ മേയ്​ ഒന്നിന്​ കേന്ദ്രസർക്കാർ ഗ്രീൺ സോണായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം നടത്തിയ റാപ്പിഡ്​ പരിശോധനയിൽ ഏഴുപേർക്ക്​ കോവിഡ്​ പോസിറ്റീവാണ്​. പരിശോധന ഫലം സ്​ഥിരീകരിക്കുന്നതിനായി ഗോവ മെഡിക്കൽ ​േകാളജ്​ വൈ​േറാളജി ലാബിലേക്ക്​ അയച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

ഒരു കുടുംബത്തിലെ ആറുപേർക്കും ഒരു ട്രക്ക്​ ഡ്രൈവർക്കുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചിരിക്കുന്നത്​. ഇവരെല്ലാവരും വീടുകളിൽ ക്വാറൻറീനിൽ ക​ഴിയുകയായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. 

കുടുംബത്തിലെ ആറുപേരും മുംബൈയിൽ നിന്നും  ഗോവയിൽ എത്തിയവരാണ്​. ട്രക്ക്​ ഡ്രൈവർ ഗുജറാത്തിൽനിന്നും മടങ്ങിയെത്തിയതുമാണ്​. മേയ്​ ഒന്നിന്​ ഗോവയെ ഗ്രീൻ സോണായി ​പ്രഖ്യാപിച്ചതോടെ സംസ്​ഥാനത്ത്​ ലോക്​ഡൗണിൽ വിവിധ ഇളവുകൾ ഏ​ർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Green Zone Goa New COVID-19 patients found -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.