വിവാഹത്തിനിടെ വധുവിന്റെ അശ്ലീല വിഡിയോ വരന് അയച്ച് കാമുകൻ; വിവാഹം മുടങ്ങി

ലഖ്നൗ: വിവാഹച്ചടങ്ങ് പൂർത്തിയാകാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ വധുവിന്‍റെ മുൻ കാമുകൻ വരനെ ഫോണിൽവിളിച്ച് വിവാഹം മുടക്കി. വധുവിനൊപ്പമുള്ള അശ്ലീല വീഡിയോയും ഫോട്ടോയും വരന് അയച്ചുകൊടുത്തതോടെയാണ് വരൻ വിവാഹത്തിൽനിന്ന് പിന്മാറിയത്. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം.

തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നും വിവാഹത്തിൽനിന്ന് പിന്മാറണമെന്നും കാമുകൻ ഭീഷണിപ്പെടുത്തിയിരുന്നു. വിളിച്ച ആളോട് വരൻ തെളിവ് ചോദിച്ചു. പിന്നാലെ വധുവിന്റെ നിരവധി അശ്ലീല വിഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വിവാഹ ചടങ്ങുകൾ അവസാനിപ്പിക്കാൻ വരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ കാമുകൻ കമൽ സിങ്ങിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ആദംപൂർ സ്വദേശിനിയാണ് പെൺകുട്ടി. വിവാഹഘോഷയാത്ര കഴിഞ്ഞെത്തിയ അതിഥികളുടെ ഭക്ഷണവും കഴിഞ്ഞിരുന്നു. അഗ്നിക്കു ചുറ്റും വധൂവരന്‍മാര്‍ ഏഴുവട്ടം വലംവയ്ക്കുന്ന ചടങ്ങും വധുവിനെ യാത്ര അയക്കലും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കമലിന്‍റെ ഫോണ്‍കോള്‍ വന്നത്. ഇരുവരും ഒരുമിച്ച് ഹോട്ടൽ മുറികളിലും മറ്റുമുള്ള ദൃശ്യങ്ങളാണ് ഇയാൾ അയച്ചുകൊടുത്തത്.

Tags:    
News Summary - Groom Calls Off Wedding After Bride's Lover Sends Intimate Photos, Videos During Rituals In Amroha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.