ഡി.ജെ സംഗീതത്തെ ചൊല്ലി തർക്കം: 30 പേർക്ക് പരിക്ക്

യമുനാനഗർ: ഡി.ജെ സംഗീതത്തെ ചൊല്ലി രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ 30 പേർക്ക് പരിക്ക്. ഹരിയാനയിലെ യമുനാനഗറിലെ നാഗൽ ഗ്രാമത്തിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. ഉയർന്ന ശബ്ദത്തിൽ പ്രദേശത്ത് ഡി.ജെ കേൾക്കുന്നതിനെ ചൊല്ലി ഇരു സംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.

ഒരു സംഘം ആത്മീയ പരിപാടിയിലും രണ്ടാമത്തെ സംഘം വിവാഹാഘോഷ ചടങ്ങിലും പങ്കെടുക്കുകയായിരുന്നു. ഇരു സംഘങ്ങളും ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ചിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുത്ത യുവാവാണ് ഉയർന്ന ശബ്ദത്തിലുള്ള സംഗീതത്തെ ചൊല്ലി പൊലീസിൽ പരാതി നൽകിയത്. പൊലീസ് സംഭവ സ്ഥലത്തെത്തുകയും മതപരമായ ചടങ്ങുകളിലെ പരിപാടിയുടെ ശബ്ദം കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്ന് ഇരു സംഘങ്ങളും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും വടിയും കല്ലുകളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയുമായിരുന്നു.

ഇരു സംഘങ്ങളും തമ്മിൽ നേരത്തെയുണ്ടായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ നാല് സ്ത്രീകളുൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യമുനാനഗർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിജയ് ദഹിയ പറഞ്ഞു.

പ്രദേശം നിയന്ത്രണവിധേയമാണെന്നും തുടർ ആക്രമണങ്ങൾ തടയാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചതായും റദൗർ ഡി.എസ്.പി രാജത്ത് ഗുലിയ പറഞ്ഞു. 

Tags:    
News Summary - Conflict over DJ music: 30 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.