ജി.എസ്​.ടി നടപ്പാക്കുന്നതിൽ ​പ്രശ്​നങ്ങൾ നേരിടുന്നുണ്ടെന്ന്​ രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി:  സാധന സേവന നികുതി (ജി.എസ്.ടി) 2017 ഏപ്രിൽ ഒന്നുമുതൽ  നടപ്പാക്കുന്നതിൽ സർക്കാർ ചില ​പ്രശ്​നങ്ങൾ നേരിടുന്നുണ്ടെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​.  പ്രശ്​നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും  ജി.എസ്​.ടി നടപ്പിലാക്കിയാൽ നികുതി പിരിവ്​ കൂടുകയും നികുതി സംവിധാനം സുതാര്യമാവുകയും ​െചയ്യുമെന്നും അദ്ദേഹം പറഞ്ഞു. . ജിഎസ്​ടി നടപ്പിലാക്കിയാൽ മൊത്തം ആഭ്യന്തര ഉൽപാദനം 1.5 മുതൽ 2 ശതമാനം വരെ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ ഉൽപാദനം സ്വയം പര്യാപ്​തത എന്ന വിഷയത്തിൽ വ്യാപാര വ്യവസായ സംഘടനകളുടെ ​സമിതിയായ അസോച്ചം ​സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ആവശ്യങ്ങൾക്കായി മറ്റ്​ രാജ്യങ്ങളെ ആശ്രയിക്കുന്നത്​ കുറച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ട​ിച്ചേർത്തു.

 

Tags:    
News Summary - GST: government is facing ‘problems’, says Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.