ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ നികുതി പിരിവ് ആരു നടത്തണമെന്ന കാര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള തര്‍ക്കും തീര്‍ന്നില്ല. തര്‍ക്കത്തിന് സമവായം തേടി ഞായറാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലിന്‍െറ അനൗപചാരിക യോഗത്തിലും ധാരണയിലത്തൊനായില്ല. വെള്ളിയാഴ്ച ജി.എസ്.ടി ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ടെങ്കിലും അതിനുമുമ്പ് സംസ്ഥാനങ്ങളുമായി സമവായത്തിലത്തെുകയെന്നതായിരുന്നു ഇന്നലത്തെ യോഗത്തിന്‍െറ ഉദ്ദേശ്യം. അത് നടക്കാതെ പോയതോടെ നവംബര്‍ 25ന് വീണ്ടും യോഗം ചേരും. സേവന നികുതി പൂര്‍ണമായും തങ്ങള്‍ പിരിക്കുമെന്നാണ് കേന്ദ്രനിലപാട്. വിറ്റുവരവ് ഒന്നര കോടി പരിധിയില്‍ കുറവുള്ളതിന്‍െറ ചരക്കു നികുതി പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് പിരിക്കാം. ഒന്നര കോടിയില്‍ കൂടുതലുള്ളത് പൂര്‍ണമായും കേന്ദ്രം അല്ളെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി പരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു.
എന്നാല്‍, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല. വിറ്റുവരവ് ഒന്നര കോടിക്ക് മുകളിലുള്ളവരുടെ ചരക്കു നികുതി പിരിവും സംസ്ഥാനങ്ങള്‍ക്ക് വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. സേവന നികുതിയുടെ കാര്യത്തില്‍ എല്ലാം കേന്ദ്രം കൈയടക്കരുതെന്നും കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. തമിഴ്നാട്, ബംഗാള്‍, ത്രിപുര, യു.പി, ഒഡിഷ, ഉത്തരാഖണ്ഡ്, മേഘാലയ, തെലങ്കാന തുടങ്ങിയ ബി.ജെ.പിയിതര സംസ്ഥാനങ്ങള്‍ കേരളത്തിന്‍െറ നിലപാടിനൊപ്പമാണ് നിന്നതെന്ന് യോഗത്തിനുശേഷം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.