ചെന്നൈ: പ്രതിപക്ഷത്തായിരുന്നപ്പോൾ ബി.ജെ.പിയും ജി.എസ്.ടിയെ എതിർത്തിരുന്നതായി മുൻ ധനമന്ത്രി പി.ചിദംബരം. ജി.എസ്.ടി നടപ്പിലാക്കുന്നതിന് നിർണായക ചുവടുവെപ്പാണ് യു.പി.എ സർക്കാറിെൻറ കാലത്ത് ധനമന്ത്രിയായിരുന്ന ചിദംബരം നടത്തിയത് .
യു.പി.എ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ച രീതിയിലല്ല ഇപ്പോൾ ജി.എസ്.ടി നടപ്പിലാക്കുന്നത്. ഇപ്പോഴത്തെ രീതിയിൽ നികുതി സമ്പ്രദായം നടപ്പിലാക്കിയാൽ അത് വിലക്കയറ്റത്തിന് കാരണമാവുെമന്നും ചിദംബരം കുറ്റപ്പെടുത്തി. ചെറുകിട ഇടത്തരം കച്ചവടക്കാർക്ക് അത് വൻ നഷ്ടത്തിനും കാരണമാവും.
പാർലമെൻറിെൻറ സെൻറർ ഹാളിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചേർന്നാണ് ജി.എസ്.ടിയുടെ പ്രഖ്യാപനം നടത്തിയത്. കോൺഗ്രസും, സി.പി.എമ്മും, തൃണമൂൽ കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.