മുംബൈ: ചരക്കു സേവന നികുതിയിൽ കുടുങ്ങി നെയ്ത്ത് മേഖല കടുത്ത പ്രതിസന്ധിയിൽ. എട്ടുലക്ഷം നെയ്ത്തു ശാലകളുള്ള മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ ഇതിനകം ഏഴുലക്ഷത്തിലേറെ ശാലകൾ പ്രവർത്തനരഹിതമാണ്. ഇതോടെ നെയ്ത്തുകാർ, സാേങ്കതിക ജോലിക്കാർ, മറ്റു തൊഴിലാളികൾ എന്നിവരടക്കം നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. നെയ്ത്തിന് നൂലുകൾ കിട്ടാനില്ലാത്തതും നെയ്ത തുണി വാങ്ങാനാളില്ലാത്തതും നിർമാണ ചെലവ് 15 ശതമാനത്തിലേറെ വർധിച്ചതുമാണ് നെയ്ത്തു മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി. സൂറത്തിലെ വസ്ത്രവ്യാപാരികളുടെ പണിമുടക്ക് സമരം ഇനിയും നീണ്ടാൽ കൂടുതൽ നെയ്ത്തുശാലകൾക്ക് താഴ് വീഴുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
നൂലിന് ജി.എസ്.ടി ഏർപ്പെടുത്തിയതോടെ ആ മേഖല ആശയക്കുഴപ്പത്തിലാണ്. അതിനാൽ നൂല് കിട്ടാനില്ല. പരുത്തി നൂലിന് അഞ്ചു ശതമാനവും മനുഷ്യനിർമിത ഫൈബർ നൂലിന് 18 ശതമാനവുമാണ് ജി.എസ്.ടി. 80 മുതൽ 400 രൂപ വരെയായിരുന്നു നൂലിന് നേരേത്തയുള്ള വില. ഇതിന് പുറമെ നെയ്ത്ത്, പാക്കിങ്, കടത്ത് തുടങ്ങി 10 തലങ്ങളിലായി അഞ്ചു ശതമാനം വീതം സേവനനികുതിയും നെയ്ത്തുകാർ നൽകണം. ഇതോടെ നിർമാണ ചെലവ് 15 ശതമാനത്തിലേറെ കൂടി.
ഭീവണ്ടിയിൽ അഞ്ചു ലക്ഷത്തോളം നെയ്ത്തുശാലകൾ അടച്ചുപൂട്ടി. രണ്ടു ലക്ഷത്തിലേറെ ശാലകൾ ഭാഗികമായാണ് പ്രവർത്തിക്കുന്നത്. ഇതോടെ ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഭീവണ്ടിയിൽ കുടിയേറിയ നെയ്ത്തുകാരുടെ കുടുംബങ്ങളിൽ ഏറെയും തിരിച്ചുപോയി. ജീവിതം വഴിമുട്ടിയ നിലയിലാണ് പലരും. ഇന്ത്യയിൽ 24 ലക്ഷം പവർലൂമുകളുണ്ടെന്നാണ് കേന്ദ്ര സർക്കാറിെൻറ കണക്ക്. 3.5 കോടി പേർ ഇൗ നെയ്ത്തു ശാലകളിൽനിന്ന് ഉപജീവനം നടത്തുന്നുവെന്നും കണക്ക് പറയുന്നു. രാജ്യത്തെ നെയ്ത്തുശാലകളിൽ 40 ശതമാനം മഹാരാഷ്ട്രയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.