ന്യൂഡല്‍ഹി: അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചരക്കുസേവന നികുതിയുടെ (ജി.എസ്.ടി) സുപ്രധാന തീരുമാനങ്ങള്‍ക്കായി ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ അഭിപ്രായ സമന്വയമില്ലാതെ പിരിഞ്ഞു. നിരക്കുഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമായില്ല. നവംബര്‍ മൂന്ന്, നാല്, ഒമ്പത് തീയതികളില്‍ വീണ്ടും യോഗം ചേരും. ജി.എസ്.ടി നടപ്പാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന റവന്യൂ നഷ്ടത്തിന് പരിഹാരം ജി.എസ്.ടി വിഹിതത്തില്‍നിന്ന് കണ്ടത്തെണമെന്ന കേന്ദ്രനിര്‍ദേശത്തെ കേരളം എതിര്‍ത്തു.
നഷ്ടപരിഹാരത്തിന് സെസ് ഏര്‍പ്പെടുത്തലും അനുവദിക്കാനാകില്ളെന്ന് കേരളം വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കേണ്ടത് കേന്ദ്രത്തിന്‍െറ ബാധ്യതയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് 50,000 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ തുക കല്‍ക്കരിയുടെ മേലുള്ള ക്ളീന്‍ എനര്‍ജി സെസ്, പുകയില ഉല്‍പന്നങ്ങളുടെ മേലുള്ള സെസ് എന്നിവ വഴി കണ്ടത്തൊനാണ് കേന്ദ്രം പദ്ധതിയിടുന്നത്. അതിനുശേഷം വരുന്ന തുക എങ്ങനെ കണ്ടത്തെും, നഷ്ടപരിഹാരം എത്രകാലം തുടരും എന്നീ കാര്യങ്ങളില്‍ തീരുമാനമായില്ല.
നികുതിഘടന നാലു തട്ടാക്കി പുതുക്കിനിശ്ചയിക്കുന്ന കേന്ദ്രഫോര്‍മുല പ്രകാരം ഇരുനൂറിലേറെ അവശ്യവസ്തുക്കള്‍ക്ക് അഞ്ചു ശതമാനം നികുതി ആറായി ഉയരും. ആഡംബരകാറിന്‍െറ 46 ശതമാനം നികുതി 26 ശതമാനമായി കുറയുകയും ചെയ്യും. ബാക്കി തുക സെസ് ചുമത്താനാണ് കേന്ദ്രനീക്കം. എന്നാല്‍, ആഡംബരവസ്തുക്കള്‍ക്ക് നികുതി കുറക്കുകയും അവശ്യവസ്തുക്കള്‍ക്ക് കൂട്ടുകയും ചെയ്യുന്നത് അധാര്‍മികവും അംഗീകരിക്കാനാകാത്തതുമാണെന്ന് തോമസ് ഐസക് വാദിച്ചു. യു.പി, തമിഴ്നാട് സംസ്ഥാനങ്ങളും കേരളത്തെ പിന്തുണച്ചു. ഒന്നര കോടിയില്‍ താഴെ വിറ്റുവരവുള്ളവയുടെ സേവനനികുതി മുഴുവന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്.
സേവനനികുതി മുഴുവന്‍ കേന്ദ്ര സര്‍ക്കാറിനായിരിക്കുമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. നികുതി ഏകീകരണത്തിലും തീരുമാനമായിട്ടില്ല.
അടുത്ത മാസത്തെ യോഗത്തിലും അഭിപ്രായ സമന്വയമുണ്ടായില്ളെങ്കില്‍ പ്രഖ്യാപിച്ച തീയതിയില്‍ ജി.എസ്.ടി നടപ്പാക്കുന്നത് ബുദ്ധിമുട്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.