അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ബോട്ട് മറിഞ്ഞ് 14 സ്കൂൾ വിദ്യാർഥികളും രണ്ടു അധ്യാപകരുമുൾപ്പെടെ 16 പേർ മരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. ഹർനി തടാകത്തിലാണ് അപകടമുണ്ടായത്. വിനോദയാത്രക്ക് പോയ 23 വിദ്യാർഥികളും നാല് അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നത്.
ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ കയറിയ വിദ്യാർഥികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം.
ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ്) അഗ്നിശമന സേനാംഗങ്ങളും മറ്റ് ഏജൻസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതവും പരിക്കേറ്റവർക്ക് 50000 വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50000വും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.