കച്ച്: ഹരാമി നാല ചെറു തുറമുഖത്തിനടുത്ത് പാകിസ്താനി മത്സ്യബന്ധന ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ കർശനമാക്കി അതിർത്തി സുരക്ഷസേന.
നേരത്തെ ഏപ്രിൽ 25 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒമ്പത് ജീവനക്കാരുള്ള പാകിസ്താനി ബോട്ടിൽ നിന്നും 280 കോടി വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്തിരുന്നു.
പാകിസ്താൻ ബോട്ടായ 'അൽ ഹജ്' ഇന്ത്യൻ കടലിലേക്ക് കടന്ന സമയത്ത് കോസ്റ്റ് ഗാർഡ് കപ്പലുപയോഗിച്ച് തടയുകയും പിടികൂടുകയായിരുന്നു. ഈ ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.ബോട്ടും ബോട്ടിലെ ജീവനക്കാരെയും ജാഗു തുറമുഖത്തേക്ക് കൂടുതൽ അന്വേഷണത്തിനായി കൊണ്ടുവന്നെന്നും അധികൃതർ അറിയിച്ചിരുന്നു.
കച്ചിലെ ബുജിനടുത്തുള്ള ഹരാമി നാല, 22 കി.മീ നീളവും ഏകദേശം 8 കി.മീ വീതിയുമുള്ള ഈ ചതുപ്പ് പ്രദേശമാണ്. വർഷത്തിൽ മിക്ക സമയത്തും ഇവിടം സഞ്ചാര യോഗ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.