ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പേട്ടലിെൻറ രാജ്യസഭ വിജയം ഉറപ്പാക്കിയ ഗുജറാത്തിലെ എം.എൽ.എമാർക്ക് ഇനി തിരുപ്പതി സന്ദർശനം. കോൺഗ്രസിെൻറ 43 എം.എൽ.എമാരിൽ 42 പേർ ആഗസ്റ്റ് 22ന് ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തും. അതിനുമുമ്പ് 21ന് ഡൽഹിയിൽ േസാണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിക്കും.
ഷെയ്ക്ക് പീർസാദ എന്ന എം.എൽ.എ മാത്രം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഡൽഹിയിൽനിന്ന് ഗുജറാത്തിലേക്ക് മടങ്ങും. മറ്റുള്ളവർ വിമാനമാർഗം ചെന്നൈയിലെത്തി അവിടെ നിന്നാണ് തിരുപ്പതിയിലേക്ക് പോവുക.
വ്യാഴാഴ്ച സോണിയ ഗാന്ധിയുമായി സംസ്ഥാന കോൺഗ്രസ് േനതാക്കളായ അഹ്മദ് പേട്ടൽ, സോളങ്കി, ഗുജറാത്തിെൻറ ചുമതലയുള്ള അശോക് ഖലോട്ട് എന്നിവരും സംസ്ഥാനത്തുനിന്നുള്ള നാല് എ.െഎ.സി.സി സെക്രട്ടറിമാരും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സന്ദർശന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്. തങ്ങളുടെ സ്ഥാനാർഥിയായ അഹ്മദ് പേട്ടൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ തിരുപ്പതി ക്ഷേത്രത്തിൽ പോകാമെന്ന് കർണാടകയിലെ റിസോർട്ടിൽ കഴിയവേ എം.എൽ.എമാർ പ്രതിജ്ഞയെടുത്തിരുന്നതിനാലാണ് ഇൗ യാത്രയെന്ന് ഗുജറാത്തിലെ കോൺഗ്രസ് ചീഫ്വിപ്പ് ശൈലേഷ് പാർമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.