ഗുജറാത്ത്: പാക് ഇടപെടൽ ജുഗുപ്‌സാവഹമെന്ന് കേന്ദ്രമന്ത്രി 

ന്യൂഡൽഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന പാകിസ്താന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടുന്നത് ജുഗുപ്‌സാവഹമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. 

രാജ്യത്ത് ഭീകരവാദം വളർത്തുന്നത് പാകിസ്താനാണെന്ന് ഇന്ത്യക്ക് നന്നായി അറിയാം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പാകിസ്താൻ അവസാനിപ്പിക്കണം. പാകിസ്താന്‍റെ അനുചിതമായ പ്രസ്താവനയെ അപലപിക്കുന്നു. ജനാധിപത്യത്തിൽ അഭിമാനിക്കുന്നരാണ് ഇന്ത്യയിലെ ജനങ്ങളെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. 

അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​നെ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന്​ പാ​കി​സ്​​താ​ൻ ക​ര​സേ​ന മു​ൻ മേ​ധാ​വി അ​ർ​ശ​ദ്​ റ​ഫീ​ഖ്​ ആ​വ​ശ്യ​പ്പെ​െ​ട്ട​ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ​രോ​പണം പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ തള്ളികളഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതവും നിരുത്തരവാദപരവും എന്നാണ് പാക് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടിയത്. 

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്നും മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകൾ കൊണ്ടല്ല തന്‍റെ മാത്രം ശക്തിയിൽ തെരഞ്ഞെടുപ്പുകൾ ജയിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Gujarat Election: Union Minister Ravi Shankar Prasad React Pak Foreign Spokesman Statement -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.