അഹമ്മദാബാദ്: ഗുജറാത്തിലെ ഖേഡയിൽ ദുർഗാപൂജയോടനുബന്ധിച്ച് നടത്തുന്ന ഗർബ നൃത്തപരിപാടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ചില മുസ്ലീം പുരുഷന്മാരെ ചാട്ടക്കടിച്ചത് പ്രാദേശിക പൊലീസുകാരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ.
ഖേഡ ജില്ലയിൽ അന്ധേല ഗ്രാമത്തിലെ പുരുഷന്മാരെ തൂണുകളിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ചുറ്റും കൂടിയിരുന്ന ജനക്കൂട്ടം കൈയടിച്ച് ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതോടെ, അതെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ആശിഷ് ഭാട്ടിയ ഉത്തരവിട്ടു.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ച് പൊലീസുകാർക്കെതിരെ വേണ്ട അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ആശിഷ് ഭാട്ടിയ എൻ.ഡി.ടി.വിയോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പാനൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പൊലീസിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും വീഡിയോകളുടെ സത്യാവസ്ഥ സ്ഥിരീകരിച്ച ശേഷം കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.