അഹ്മദാബാദ്: സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, ഭർത്താവ് ജാവേദ് ആനന്ദ് എന്നിവർക്ക് അറസ്റ്റിൽനിന്നുള്ള സംരക്ഷണം ഗുജറാത്ത് ഹൈകോടതി ജൂൺ 13 വരെ നീട്ടി. 1.4 കോടിയുടെ ഫണ്ട് തിരിമറി കേസിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ബിരൻ വൈഷ്ണവ് ആണ് അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
കേസിൽ അടുത്ത വാദം കേൾക്കൽ ജൂൺ 12ലേക്ക് മാറ്റി. ഇരുവരുടെയും അറസ്റ്റിൽനിന്നുള്ള ഇടക്കാല സംരക്ഷണം മേയ് രണ്ടിൽനിന്ന് മേയ് 31ലേക്ക് കഴിഞ്ഞ മാസം സുപ്രീംകോടതി മാറ്റിയിരുന്നു. ഇൗ കാലയളവിനുള്ളിൽ ഇരുവരും ഗുജറാത്തിലെ കോടതിയെ സമീപിക്കണമെന്നും ആ കോടതി കേസ് പരിഗണിക്കുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.
ടീസ്റ്റയും ജാവേദുമായി ബന്ധപ്പെട്ട സർക്കാറിതര സംഘടന (എൻ.ജി.ഒ) ‘സബ്രംഗ് ട്രസ്റ്റി’െൻറ പേരിലുള്ള ഫണ്ട് തട്ടിപ്പ് കേസിൽ കീഴ്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് ഇരുവരും ഗുജറാത്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്രം അനുവദിച്ച തുക ടീസ്റ്റയും ഭർത്താവും സ്വന്തം നിലയിൽ ചെലവഴിച്ചുവെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഇവരുടെ ജാമ്യാപേക്ഷ എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.