ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരെഞ്ഞടുപ്പുകളിൽ മത്സരിച്ച 905 സ്വതന്ത്ര സ്ഥാനാർഥികളിൽ വിജയിച്ചത് അഞ്ചുപേർ. 793 പേർ മത്സരിച്ച ഗുജറാത്തിൽ മൂന്നുപേരും 112 പേർ മത്സരിച്ച ഹിമാചലിൽ രണ്ടുപേരുമാണ് ജയിച്ചത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്കും കോൺഗ്രസിനും ശേഷം മൂന്നാം ശക്തിയാവാൻ സ്വതന്ത്രർക്കായി. ഗുജറാത്തിൽ 12,90,213 വോട്ടും (4.9 ശതമാനം) ഹിമാചലിൽ 2,36,096 വോട്ടും (6.3 ശതമാനം) സ്വതന്ത്രർ സമാഹരിച്ചു.
സ്വതന്ത്രരിൽ ദേശീയ പ്രാധാന്യമുള്ള വിജയം നേടിയത് ദലിത് നേതാവ് ജിഗ്നേഷ് മേവാനിയാണ്. വഡ്ഗാം മണ്ഡലത്തിൽനിന്ന് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം ബി.ജെ.പിയിലെ വിജയ് ചക്രവർത്തിയെയാണ് പരാജയപ്പെടുത്തിയത്. രത്തൻസിങ് (ലുനാവാഡ), ഭൂപേന്ദ്രസിങ് വചത്ഭായ് (മോർവ ഹതാഫ്) എന്നിവരാണ് ഗുജറാത്തിൽനിന്നുള്ള മറ്റ് വിജയികൾ. ഹിമാചലിൽ ഹോഷ്യാർ സിങ്, പ്രകാശ് റാണ എന്നിവരാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.