സഹപ്രവർത്തകയോട് കയർത്ത ഗുജറാത്ത് ജഡ്ജി മാപ്പുപറഞ്ഞു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി​യി​ൽ വി​ധി പ്ര​സ്താ​വി​ക്കു​ന്ന​തി​നി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ ജ​ഡ്ജി​യോ​ട് ​ത​ട്ടി​ക്ക​യ​റി​യ ജ​സ്റ്റി​സ് ബി​രേ​ൻ വൈ​ഷ്ണ​വ് മാ​പ്പു പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ബെ​ഞ്ചി​ൽ ജ​സ്റ്റി​സ് മൗ​ന ഭ​ട്ടി​നോ​ട് ബി​രേ​ൻ വൈ​ഷ്ണ​വ് ക്ഷു​ഭി​ത​നാ​യ​ത്.

യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഈ ​രം​ഗ​ങ്ങ​ളു​ടെ വി​ഡി​യോ അ​പ് ലോ​ഡ് ചെ​യ്ത​തി​നാ​ൽ സ​മൂ​ഹിക മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യി​രു​ന്നു. തെ​റ്റു​പ​റ്റി​യ​തി​ൽ ഖേ​ദി​ക്കു​ന്ന​താ​യി ബു​ധ​നാ​ഴ്ച ​കോ​ട​തി ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​പ്പോ​ൾ ബി​രേ​ൻ വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

പി​റു​പി​റു​ക്ക​രു​തെ​ന്നും നി​ങ്ങ​ൾ പ്ര​ത്യേ​കം ഉ​ത്ത​ര​വി​ടൂ എ​ന്നും ജ​സ്റ്റി​സ് മൗ​ന ഭ​ട്ടി​നോ​ട് ക്ഷു​ഭി​ത​നാ​യി പ​റ​ഞ്ഞ ബി​രേ​ൻ വൈ​ഷ്ണ​വ് കോ​ട​തി മു​റി വി​ട്ടു​പോ​കു​ന്ന​താ​യും വി​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Gujarat judge apologizes for shouting at colleague

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.