ഗാന്ധിനഗർ: വ്യവസായവത്കരണം ഗുജറാത്തിൽ ഏറെ ശക്തമാണെങ്കിലും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സംസ്ഥാനത്തിന് ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബജറ്റിൽ ഇൗ മേഖലകൾക്ക് സംസ്ഥാന സർക്കാർ ഉൗന്നൽ നൽകിയത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. കർഷകർക്കുവേണ്ടി ഗുജറാത്ത് സർക്കാർ നടപ്പാക്കുന്ന ആശ്വാസ നടപടികൾക്ക് നിതി ആയോഗ് സഹായം നൽകുെമന്നും രാജീവ് കുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.