ഗുജറാത്ത് എം.എൽ.എ അനിൽ ജോഷിയാര കോവിഡ് ബാധിച്ച് മരിച്ചു

ഗാന്ധിനഗർ: ഗുജറാത്ത് എം.എൽ.എ അനിൽ ജോഷിയാര (69) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണത്തെതുടർന്ന് ഗുജറാത്ത് നിയമസഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.

അഞ്ച് തവണ അർവല്ലിയിലെ ബിലോദയിൽനിന്നും എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചക്കിടെ പ്രതിപക്ഷ ഉപനേതാവ് ശൈലേഷ് പർമർ ജോഷിയാരയാണ് മരണവിവരം അറിയിച്ചത്. എല്ലാ നിയമസഭാംഗങ്ങളും ആദരാഞ്ജലിയായി രണ്ട് മിനിറ്റ് മൗനം ആചരിച്ചു, തുടർന്ന് സ്പീക്കർ നിമാബെൻ ആചാര്യ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ശസ്ത്രക്രിയാ വിദഗ്ധനായ ജോഷിയാര 1995ൽ ബി.ജെ.പി ടിക്കറ്റിലാണ്​ ആദ്യമായി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുന്നത്. ശങ്കർസിൻഹ് വഗേലയുടെ നേതൃത്വത്തിലുള്ള സർക്കാറിൽ 1996നും 1997നും ഇടയിൽ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

1998ൽ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജനതാ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചശേഷം ജോഷിയാര കോൺഗ്രസിൽ ചേർന്നു. അതിനുശേഷം കോൺഗ്രസ്​ സ്ഥാനാർഥിയായി ബിലോദയെ പ്രതിനിധീകരിക്കാൻ തുടങ്ങി.

Tags:    
News Summary - Gujarat MLA Dr. Anil Joshiyara succumbs to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.