ഗുജറാത്ത്​ മോഡൽ പരാജയം; ​തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്​ ശിവ സേന

മുംബൈ: ബിജെപിയുടെ ഗുജറാത്ത്​ മോഡൽ പരാജയമാവുന്നതാണ്​ ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ ഫലത്തിലൂടെ കണ്ടതെന്ന്​ ശിവ സേന. ശിവ സേനയുടെ മുഖ പത്രമായ സാമ്​നയിലാണ്​ ബിജെപിക്കെതിരെ രൂക്ഷ വിമർശനമുള്ളത്​.

22 വർഷം സംസ്​ഥാനത്തി​​െൻറ വികസനത്തിന്​ വേണ്ടി അവർ എന്ത്​ ചെയ്​തു എന്നതിന്​ പകരമായി ഹിന്ദു മുസ്​ലിം വിഭാഗീയത വിഷയമാക്കിയാണ്​​ ബിജെപി ഗുജറാത്തിൽ തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തി​യ​െതന്ന്​ സേന പറയുന്നു.   

ഇത്​ ബിജെപിക്കുള്ള മുന്നറിയിപ്പാണ്​, ഗുജറാത്ത്​ മോഡൽ ഫലം കാണാത്ത അവസ്​ഥ വന്നിരിക്കുന്നു. ഇങ്ങനെ പോയാൽ 2019 ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയമേറ്റ്​ വാങ്ങും. സാമ്​നയിലെ ലേഖനത്തിൽ ശിവസേന ആഞ്ഞടിച്ചു.

20 വർഷത്തോളമായി ഗുജറാത്ത്​ ഭരിക്കുന്ന ബിജെപി അധികാരത്തിലേക്ക്​ തിരിച്ച്​ വരുന്നത്​ വലിയ കാര്യമല്ല, വേ​െട്ടടുപ്പിൽ പരാജയപ്പെ​െട്ടങ്കിലും ഗുജറാത്തിലെ യഥാർത്ഥ വിജയികൾ കോൺഗ്രസ്സാണ്​,  ബിജെപിയുടെ വിജയത്തേക്കാൾ അവിടെ ചർച്ച ​െചയ്യപ്പെട്ടത്​ രാഹുൽ ഗാന്ധിയുടെ കുതിപ്പാണെന്നും ശിവസേന പറയുന്നു. 

നോട്ട്​ നിരോധനത്തിലൂടെ ബിജെപി പാവങ്ങളുടെ പോക്കറ്റ്​ കാലിയാക്കിയെന്നും ലേഖനം ആരോപിക്കുന്ന​​ു.

 

Tags:    
News Summary - Gujarat Model Shaken-Shiv Sena-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.