ഗുജറാത്തിൽ പത്താം ക്ലാസ് ഹിന്ദി പേപ്പർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. വിദ്യാർഥികൾ പരീക്ഷ എഴുതനായി ഹാളിൽ കയറിയിരിക്കെ, സമൂഹമാധ്യമങ്ങളിലൂടെയാണ് ചോദ്യപേപ്പർ പ്രചരിച്ചത്. ഉത്തരങ്ങളോടൊപ്പമാണ് ചോദ്യപേപ്പർ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവത്തിൽ ഗുജറാത്ത് വിദ്യാഭ്യാസ ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു.
സംസ്ഥാനത്ത് പരീക്ഷ ചോദ്യപേപ്പർ ചോരുന്നത് ആവർത്തിക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രി ജിത്തു വഘാനി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ, നിയമന പരീക്ഷകളുടെ ചോദ്യപേപ്പറാണ് ചോർന്നിരുന്നതെങ്കിൽ ഇപ്പോൾ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പറായെന്നും പ്രതിപക്ഷം പരിഹസിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങാനാണ് കോൺഗ്രസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.