ന്യൂഡൽഹി: ഇഞ്ചോടിഞ്ച് പോരാട്ടത്തിേൻറതായി ഗുജറാത്ത് ഫലം കലാശിച്ചപ്പോൾ, നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതും വോട്ടുയന്ത്രത്തിലെ ക്രമക്കേടുകളും വ്യാപക ചർച്ചയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന അചൽകുമാർ ജ്യോതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിൽപോലും കമീഷൻ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. ഹിമാചൽപ്രദേശിനൊപ്പമാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടത്തിയതെങ്കിലും, തീയതികൾ പ്രഖ്യാപിച്ചത് ഒന്നിച്ചല്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും തീയതികൾ ദിവസങ്ങൾക്കുശേഷം മാത്രം വെളിപ്പെടുത്തുകയുമാണ് കമീഷൻ ചെയ്തത്. ഇങ്ങനെയൊരു രീതി മുമ്പുണ്ടായിട്ടില്ല.
അതിനാൽ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാകാതെ, വികസന പദ്ധതി സംബന്ധിച്ച പ്രഖ്യാപനങ്ങൾ തൊട്ടുമുമ്പു നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാവകാശം ലഭിച്ചു. നരേന്ദ്ര മോദിയാകെട്ട, ഒാടിനടന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസ് തെരഞ്ഞെടുപ്പ് കമീഷൻ സ്വമേധയാ പിൻവലിച്ച വാർത്തയോടെയാണ് ഗുജറാത്ത്, വോെട്ടണ്ണൽ ദിനത്തിലേക്ക് കടന്നത്. ഗുജറാത്തിലെ ചാനലുകൾക്ക് അഭിമുഖം നൽകിയതിെൻറ പേരിലായിരുന്നു ഷോക്കോസ്. അതു നൽകിയത് രണ്ടാംഘട്ട വോെട്ടടുപ്പിനു തലേന്നായിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് കോൺഗ്രസ് ധർണ നടത്തേണ്ടിവന്നത്, കമീഷനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പുചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൽ കമീഷൻ ചെറുവിരലനക്കിയില്ല. വോട്ടു ചെയ്തു മടങ്ങുേമ്പാൾ കാറിൽ കയറി ‘റോഡ് ഷോ’ നടത്തിയതിെൻറ വിഡിയോ തെളിവായി ഹാജരാക്കിയിട്ടും കോൺഗ്രസിെൻറ പരാതി കമീഷൻ കണക്കിലെടുത്തില്ല. ജലവിമാനം ഇറക്കിയത് മറ്റൊരു സംഭവം. കേന്ദ്ര സർക്കാർ സംവിധാനങ്ങൾ ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദുരുപയോഗിക്കപ്പെട്ടു. പ്രധാനമന്ത്രി ഗുജറാത്തിൽ 40 യോഗങ്ങളിലാണ് പ്രസംഗിച്ചത്. ഒട്ടുമിക്ക കേന്ദ്രമന്ത്രിമാരും ഗുജറാത്തിൽ തമ്പടിച്ചപ്പോൾ, േകന്ദ്രത്തിലെ പതിവുപ്രവർത്തനങ്ങൾ മുടങ്ങി. അതേസമയം, സൂറത്ത് അടക്കം ഗുജറാത്തിെൻറ വ്യവസായ മേഖലകളിൽ ജി.എസ്.ടിയോടുള്ള പ്രതിഷേധം ശക്തമായതു കണക്കിലെടുത്ത്, 203 ഇനങ്ങളുടെ നികുതിനിരക്ക് കുറച്ചു.
അത് ബി.ജെ.പിക്ക് ഗുണംചെയ്തെന്നാണ് സൂറത്തിലെ ഫലം കാണിക്കുന്നത്. അവിടെ 16ൽ 14 ഇടത്തും ബി.ജെ.പി ജയിച്ചു. പാർലമെൻറിെൻറ ശീതകാല സേമ്മളനം പതിവിനേക്കാൾ ഒരു മാസം വൈകി തുടങ്ങിയതും കേന്ദ്രമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും പ്രചാരണ സൗകര്യത്തിനുവേണ്ടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.