അഹ്മദാബാദ്: 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി മാസങ്ങൾക്ക് മുേമ്പ 'പ്രവചിച്ച്' ഗുജറാത്ത് പത്രം. രാജ്കോട്ടിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഗുജറാത്തീ പത്രം അകിലയിലാണ്ഏഴു മാസങ്ങൾക്ക് മുേമ്പ നോട്ട് പിൻവലിക്കുന്നത്സംബന്ധിച്ച വാർത്ത വന്നത്.
കള്ളപ്പണത്തിനും അഴിമതിക്കും തടയിടാൻ സർക്കാർ കൈക്കൊള്ളന്ന നടപടിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 500–1000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു എന്നായിരുന്നു 2016 ഏപ്രിൽ ഒന്നിന്വന്ന വാർത്ത.
അതേസമയം വാർത്ത വൈറലായതിനെ തുടർന്ന്പത്രത്തിെൻറ പബ്ലിഷർ വിശദീകരണവുമായി രംഗത്തെത്തി. ഏപ്രീൽ ഫൂളിെൻറ ഭാഗമായാണ് തങ്ങൾ പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ചതെന്നാണ്അദ്ദേഹം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.