ഗുലാംനബി ആസാദിന്റെ പുതിയ രാഷ്ട്രീയ ഇന്നിങ്സിനു തുടക്കമായി; പാർട്ടിയുടെ പേര് ജനങ്ങൾ തീരുമാനിക്കും

ശ്രീനഗർ: കോൺഗ്രസ് ബന്ധമവസാനിപ്പിച്ച ഗുലാംനബി ഇന്ന് പുതിയ രാഷ്ട്രീയ ഇന്നിങ്സ് തുടങ്ങും. പാർട്ടിയുടെ പേര് ജനങ്ങളാണ് തീരുമാനിക്കുകയെന്ന് ഗുലാം നബി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തെ ശക്തമായി വിമർശിച്ചാണ് കഴിഞ്ഞാഴ്ച അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ചത്.

ജമ്മുകശ്മീരിലെ ജനങ്ങൾ​ക്കൊപ്പമാണ് ഞാൻ. ജമ്മുകശ്മീർ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഗുലാംനബി പുതിയ പാർട്ടി രൂപീകരിക്കുന്നത്. പാർട്ടി രൂപീകരണത്തിന്റെ മുന്നോടിയായി നടത്തിയ റാലിയിൽ ജനലക്ഷങ്ങളാണ് പ​ങ്കെടുത്തത്. ഡൽഹിയിൽ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മാർച്ച് നടക്കുന്ന അതേസമയത്ത് തന്നെയാണ് 73കാരനായ ഗുലാംനബി ജമ്മുകശ്മീരിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

പാർട്ടിയുടെ പേര് എന്താണെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. എന്തു പേരു വേണമെന്ന് ജമ്മുകശ്മീരിലെ ജനങ്ങൾ തീരുമാനിക്കും. അതുപോലെ പാർട്ടിയുടെ പതാകയെ കുറിച്ചുള്ള തീരുമാനവും ജനങ്ങളുടെതായിരിക്കും. എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള പേര് നൽകാനാണ് ആഗ്രഹമെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രികൂടിയായ ഗുലാം നബി ആസാദ് സൂചിപ്പിച്ചു.


Tags:    
News Summary - Gulam nabi azad starts new political innings, says people will decide party name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.