ഗുലാം നബി പട്ടേൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രമുക കോൺഗ്രസ് നേതാവ്  ഗുലാം നബി പട്ടേൽ വെടിയേറ്റ് മരിച്ചു. കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റാണ് മരിച്ചത്. തന്‍റെ സ്കോർപിയോ എസ്.യു.വിയിൽ സഞ്ചരിക്കവെ രാജ്പുര ചൗക്കിൽ വെച്ചാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അദ്ദേഹത്തിന്‍റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിവെച്ച ശേഷം തീവ്രവാദികൾ ഇവരുടെ സർവീസ് റൈഫിളുകളുമായി രക്ഷപ്പെട്ടെന്നാണ് സൂചന. പി.ഡി.പിയുടെ പുൽവാമ മുൻ ജനറൽ സെക്രട്ടറിയായിരുന്ന ഗുലാം നബി പട്ടേൽ പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു.

അനന്ത്നാഗ് ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പുൽവാമ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ  കുടുംബത്തിന്‍റെ സ്വാധീന കേന്ദ്രമായാണ് അറിയപ്പെടുന്നത്. 

പട്ടേലിന്‍റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയ മെഹബൂബ അദ്ദേഹത്തിന്‍റെ കുടുംബത്തെ അനുശോചനം അറിയിച്ചു.
 

Tags:    
News Summary - Gulam nabi patel shot dead-INdia news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.