പഞ്ചാബ് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; 60കാരിയെ വധിച്ചു

ഗുരുദാസ്പുർ: പഞ്ചാബിലെ അതിർത്തി വഴി നുഴഞ്ഞുകയാറാനുള്ള ശ്രമം അതിർത്തി രക്ഷാസേന പരാജയപ്പെടുത്തി. നുഴഞ്ഞുകയറാൻ ശ്രമിച്ച 60 വയസുള്ള സ്ത്രീയെ ബി.എസ്.എഫ് വധിച്ചു. ഗുരുദാസ്പുരിലെ ഭാരിയൽ പോസ്റ്റിലാണ് സംഭവമെന്ന് ബി.എസ്.എഫ് അറിയിച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഹാ​രാ​ജ്​​ഗ​ഞ്ചി​ൽ ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​ൻ തീ​വ്ര​വാ​ദിയെ കഴിഞ്ഞ ദിവസം പി​ടി​കൂടിയിരുന്നു. നേ​പ്പാ​ളി​ൽ​ നി​ന്ന്​ സൊ​നൗ​ലി അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മിച്ച ഇയാളെ സ​ശ​സ്​​ത്ര സീ​മാ​ബ​ലാ​​ണ് (എ​സ്.​എ​സ്.​ബി) പി​ടി​കൂടിയത്. ഇതിന് പിന്നാലെയാണ് പുതിയ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത്.

അതേസമയം, രാജ്യാന്തര അതിർത്തിയിൽ പാകിസ്താൻ നിരന്തരം  വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ചെറുകിട, ഒാട്ടോമാറ്റിക് ആയുധങ്ങളും മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചാണ് പാക് സൈന്യത്തിന്‍റെ ആക്രമണം. എന്നാൽ, ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായ രീതിയിൽ തിരിച്ചടിക്കുന്നുണ്ട്.

 

 

 

 

 

 

 

Tags:    
News Summary - Gurdaspur: Pakistani intruder shot dead by BSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.