ഭോപ്പാൽ: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വന്തം തട്ടകമായഗ്വാളിയോർ ചമ്പലിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ് മുന്നേറ്റം.
ഗ്വാളിയോർ ചമ്പൽ മേഖലയിലെ 16 സീറ്റുകളിൽ ഫലമെണ്ണിത്തുടങ്ങിയ ഇടങ്ങളിൽ അഞ്ചിടത്ത് കോൺഗ്രസ് മുമ്പിലാണ്. ബി.ജെ.പി മൂന്നിടത്തും ബി.എസ്.പി ഒരിടത്തും ലീഡ് ചെയ്യുന്നു.
മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 28 സീറ്റുകളിലേക്കാണ്. ബി.ജെ.പി 17 ഇടത്തും കോൺഗ്രസ് 10 ഇടത്തുമാണ് ലീഡ് ചെയ്യുന്നത്. ഒൻപത് സീറ്റുകൾ ഉറപ്പിക്കാനായാൽ മധ്യപ്ര ദേശിൽ ബി.ജെ.പിക്ക് ഭരണം ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.