ഗ്യാൻവ്യാപി: പള്ളി കമ്മിറ്റിയുടെ ഹരജിയിൽ ഹൈകോടതി ഇന്നും വാദം കേൾക്കും

അലഹബാദ്: ഗ്യാൻവ്യാപി മസ്ജിദ് വളപ്പിൽ കണ്ടെത്തിയെന്ന് പറയുന്ന ദേവീവിഗ്രഹങ്ങളിൽ പതിവായി പ്രാർഥിക്കാൻ അനുമതി തേടി നൽകിയ ഹരജിയിൽ, വാരാണസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്മെന്റ് നൽകിയ പുനഃപരിശോധന ഹരജി അലഹബാദ് ഹൈകോടതിയിൽ ഇന്നും വാദം കേൾക്കൽ തുടരും.

മസ്ജിദ് മാനേജ്മെന്റ് നൽകിയ പുനഃപരിശോധന ഹരജിയിൽ വാദം കേൾക്കൽ ചൊവ്വാഴ്ച പുനരാരംഭിച്ചിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് ജെ.ജെ. മുനീർ വിശദ വാദം കേൾക്കലിന് ശേഷം കേസ് ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. ദേവീവിഗ്രഹങ്ങളിൽ പതിവായി പ്രാർഥിക്കാൻ അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിയുടെ സാധുത ചോദ്യം ചെയ്ത് മസ്ജിദ് പരിപാലിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി വാരാണസി കോടതി തള്ളിയിരുന്നു. 

Tags:    
News Summary - Gyanvapi-the High Court will hear the plea of ​​the mosque committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.