ന്യൂ​ഡ​ൽ​ഹി: വാ​രാ​ണ​സി​യി​ലെ ഗ്യാ​ൻ​വാ​പി പ​ള്ളി​യി​ൽ നി​ത്യ​പൂ​ജ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹി​ന്ദു​പ​ക്ഷ അ​പേ​ക്ഷ​ക്കെ​തി​രെ ന​ൽ​കി​യ ഹ​ര​ജി ജി​ല്ല ജ​ഡ്ജി അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ അ​ഞ്ജു​മ​ൻ ഇ​ൻ​ത​സാ​മി​യ ക​മ്മി​റ്റി നി​യ​മ ച​ർ​ച്ച​ക​ളി​ൽ. അ​തേ​സ​മ​യം, ത​ങ്ങ​ളെ കേ​ൾ​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി വി​ധി പ​റ​യ​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഹി​ന്ദു​പ​ക്ഷം ഹൈ​കോ​ട​തി​യി​ൽ കേ​വി​യ​റ്റ്​ ഹ​ര​ജി ന​ൽ​കും.

ജി​ല്ല കോ​ട​തി വി​ധി​യോ​ടെ കാ​ശി​ക്ഷേ​ത്ര-​ഗ്യാ​ൻ​വാ​പി പ​ള്ളി ച​ർ​ച്ച​ക​ൾ വീ​ണ്ടും ചൂ​ടു​പി​ടി​ച്ചു. വാ​രാ​ണ​സി ജി​ല്ല കോ​ട​തി​വി​ധി നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ അ​ഖി​ലേ​ന്ത്യ മു​സ്‍ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്​ പ​റ​ഞ്ഞു. ബാ​ബ​രി മ​സ്​​ജി​ദ്​ ഒ​ഴി​കെ എ​ല്ലാ സാ​മു​ദാ​യി​ക കേ​ന്ദ്ര​ങ്ങ​ളി​ലും ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്നാ​ണ്​ 1991ൽ ​പാ​ർ​ല​മെ​ന്‍റ്​ പാ​സാ​ക്കി​യ ആ​രാ​ധ​നാ​ല​യ നി​യ​മ​വ്യ​വ​സ്ഥ. അ​തി​ന്​ വി​രു​ദ്ധ​മാ​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക്​ സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും നി​യ​മം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​രാ​ധ​നാ​ല​യ നി​യ​മം ക​ർ​ക്ക​ശ​മാ​യി പ​രി​പാ​ലി​ക്ക​ണ​മെ​ന്ന്​ ബാ​ബ​രി മ​സ്​​ജി​ദ്​ കേ​സി​ൽ സു​പ്രീം​കോ​ട​തി ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​ദ്വേ​ഷം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ജി​ല്ല കോ​ട​തി വി​ധി​യി​ലൂ​ടെ ജ​യം നേ​ടു​ക​യാ​ണ്. ഹി​ന്ദു​പ​ക്ഷ അ​വ​കാ​ശ​വാ​ദം തു​ട​ക്ക​ത്തി​ൽ കോ​ട​തി അം​ഗീ​ക​രി​ച്ച് വ​ഴി​യൊ​രു​ക്കി​യ​തു കൊ​ണ്ടാ​ണ്​ ഈ ​ദുഃ​സ്ഥി​തി ഉ​ണ്ടാ​യ​ത്. ഇ​ത്​ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ​യും സ​മു​ദാ​യ സൗ​ഹാ​ർ​ദ​ത്തെ​യും ബാ​ധി​ക്കും. ആ​രാ​ധ​നാ​ല​യ നി​യ​മം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും, അ​ത്​ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്​ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്​ ജി​ല്ല കോ​ട​തി വി​ധി​യെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നി​യ​മ​ത്തെ ചി​ല നീ​തി​പീ​ഠ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത്​ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കും. നി​യ​മം വ​ഴി എ​ന്താ​ണോ ത​ട​യാ​ൻ ഉ​ദ്ദേ​ശി​ച്ച​ത്, അ​തി​നു വി​രു​ദ്ധ​മാ​യ സാ​ഹ​ച​ര്യ​മാ​ണ്​ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഉ​ന്ന​മി​ട്ട്​ ച​രി​ത്രം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണ്​ ഭ​ര​ണ​ക​ക്ഷി. ക്ഷേ​ത്രം ത​ക​ർ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ പ​ള്ളി​ക​ൾ ഉ​യ​ർ​ന്ന​തെ​ന്ന അ​വ​കാ​ശ​വാ​ദം മ​ത​വി​കാ​രം ഉ​ണ​ർ​ത്തി വ​ർ​ഗീ​യ അ​ജ​ണ്ട​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യാ​ണ്. സ​മു​ദാ​യ സൗ​ഹാ​ർ​ദം പ​രി​പാ​ലി​ക്കാ​നും മ​ഥു​ര, കാ​ശി പോ​ലു​ള്ള കൂ​ടു​ത​ൽ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ട​യാ​നു​മാ​യി ദേ​ശ​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്​ 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മം. അ​തി​ന്‍റെ പൂ​ർ​ണ​മാ​യ അ​ന്തഃ​സ​ത്ത ന​ട​പ്പാ​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ സി.​പി.​എം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Gyanwapi: Both sides to the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.