ചെന്നൈ: ഡൽഹിയിൽ നേതൃത്വത്തെ കണ്ട് തിരിച്ചെത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ, െപരിയാറിനെ വീണ്ടും വിമർശിച്ച് പ്രകോപനമുണ്ടാക്കാൻ ശ്രമം. തമിഴ് ഭാഷയെ മോശമാക്കാൻ പെരിയാർ ശ്രമിച്ചെന്നും തമിഴിനെ നശിപ്പിക്കുന്നതിനാണ് ‘ദ്രാവിഡ വാദം’ ഉയർത്തിയതെന്നും ഇതിന് തെൻറ പക്കൽ തെളിവുണ്ടെന്നും രാജ പറഞ്ഞു.
ദിണ്ടിഗലിൽമാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജ. പെരിയാർ വിമർശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും അറിവോടെയാണെന്ന് വ്യക്തമായെന്ന് എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ ആരോപിച്ചു. രാജയുടെ അഭിപ്രായം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം എന്നിവർ പറഞ്ഞു. രാജക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അണ്ണാ ഡി.എം.കെ നേതാവ് എം. തമ്പിദുരൈയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.