ന്യൂഡൽഹി: ഇന്ത്യയിൽ പന്നിപ്പനി (എച്ച്വൺ എൻവൺ) ബാധിക്കുന്നവരുെട എണ്ണം ക്രമാതീത മായി കൂടുന്നത് ആശങ്ക ഉയർത്തുന്നു. ഇൗ വർഷം 6701 പേർക്ക് രോഗം ബാധിച്ചു. ജനുവരി ഒന്നു മുതൽ ഫെബ്രുവരി മൂന്നുവരെ 226 പേർ മരിച്ചു.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ 798 പേരാണ് രോഗികളായത്. 68 പേർ മരണപ്പെട്ടു. രാജസ്ഥാനിൽ മാത്രം ഒരാഴ്ചക്കിടെ 507 പേർക്ക് രോഗം ബാധിക്കുകയും 49പേർ മരിക്കുകയും ചെയ്തു. ഡൽഹിയിൽ 456 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾപ്രകാരം 2018ൽ 14,992 പേർക്കാണ് എച്ച്വൺ എൻവൺ പനി സ്ഥിരീകരിച്ചത്.
1103 പേർ മരിച്ചു. രാജസ്ഥാനിലാണ് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. ഗുജറാത്തായിരുന്നു തൊട്ടുപിന്നിൽ.
പന്നിപ്പനി പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പ്രീതി സുധെൻറ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഉന്നതതലയോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.