അമിത് ഷാ വാക്കുപാലിച്ചിരുന്നെങ്കിൽ ഇപ്പോഴെങ്കിലും ബി.ജെ.പിക്ക് മഹാരാഷ്ട്രയിൽ മുഖ്യമ​ന്ത്രിയെ ലഭിച്ചേനെ -ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പ്രസ്താവനയുമായി മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആഭ്യന്തര മന്ത്രി അമിത് ഷാ വാക്കുപാലിച്ചിരുന്നുവെങ്കിൽ ഇപ്പോഴെങ്കിലും ബി.ജെ.പിക്ക് മുഖ്യമ​ന്ത്രിയെ ലഭിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ പുറത്തുള്ളയാൾക്ക് മുഖ്യമന്ത്രിപദം നൽകാൻ ബി.ജെ.പി തയാറായി. 2019ൽ എന്തുകൊണ്ട് മുഖ്യമന്ത്രിപദം പുറത്തുള്ളയാൾക്ക് നൽകാനാവില്ലെന്ന് പാർട്ടി നിലപാടെടുത്തുവെന്ന് ഉദ്ധവ് ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന് അമിത് ഷായുമായുള്ള ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഇതിൽ നിന്നും പിന്മാറുകയായിരുന്നുവെന്ന് ഉദ്ധവ് ആരോപിച്ചു.

2019ൽ തെരഞ്ഞെടുപ്പിന് പിന്നാലെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ബി.ജെ.പി ഇത് നൽകാതിരുന്നതോടെ കോ​ൺഗ്രസിനും എൻ.സി.പിക്കുമൊപ്പം സഖ്യമുണ്ടാക്കി ഉദ്ധവ് മുഖ്യമന്ത്രിയായി. എന്നാൽ, രണ്ടര വർഷത്തിനിപ്പുറം 40ഓളം എം.എൽ.എമാരുമായി ഏക്നാഥ് ഷിൻഡെ പാർട്ടി വിട്ടതോടെയാണ് ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്.

Tags:    
News Summary - Had Amit Shah Kept His Word: Uddhav Thackeray's Cutting Rejoinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.