ലഖ്നോ: യു.പിയിലെ വികസനവുമായി ബന്ധപ്പെട്ട് വീണ്ടും എസ്.പി നേതാവ് അഖിലേഷ് യാദവുമായി കൊമ്പുകോർത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് ഗാസിയാബാദിൽ നടന്ന പരിപാടിയിലാണ് യോഗി അഖിലേഷിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്. നേരത്തെ ഗാസിയാബാദിൽ ഹജ്ജ് ഹൗസായിരുന്നു നിർമ്മിച്ചത്. എന്നാൽ, നമ്മുടെ സർക്കാർ കൈലാസ് മാനസരോവർ യാത്രക്കാർക്കായി കെട്ടിടം നിർമിച്ചുവെന്ന് യോഗി പറഞ്ഞു. അഖിലേഷ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു യോഗിയുടെ പരാമർശം.
ഗാസിയാബാദിലെ ഇന്ദിരാപുരത്താണ് മാനസരോവർ ഭവൻ ബി.ജെ.പി സർക്കാർ നിർമ്മിച്ചത്. കൻവാർ തീർഥാടകർക്ക് വേണ്ടിയായിരുന്നു കെട്ടിട നിർമ്മാണം. 2016ൽ അഖിലേഷ് യാദവിന്‍റെ ഭരണകാലത്താണ് ഹജ്ജ് ഹൗസിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. 10,000ത്തോളം തീർഥാടകരെ ഉൾക്കൊള്ളാനുള്ള ശേഷി ഹജ്ജ് ഹൗസിനുണ്ട്.
നേരത്തെ അയോധ്യയിൽ നടന്ന പരിപാടിയിലും യോഗി ആദിത്യനാഥ് സമാനമായ പരാമർശം നടത്തിയിരുന്നു. മുൻ സർക്കാർ ഖബറിസ്ഥാനായി ഫണ്ട് ചെലവഴിച്ചപ്പോൾ തന്‍റെ സർക്കാർ ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണം നടത്തിയെന്നായിരുന്നു യോഗിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.