ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവള അറ്റകുറ്റപ്പണി വേഗത്തില്‍ തീര്‍ക്കാനും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് പുന$സ്ഥാപിക്കാനും അടിയന്തര ഇടപെടല്‍ നടത്തുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. വൈറ്റ്ബോഡി വിമാനങ്ങള്‍ ഇറക്കാനുള്ള നടപടി സ്വീകരിക്കാന്‍ വ്യോമയാന മന്ത്രിയുമായും മറ്റും സംസാരിക്കുമെന്നും എം.കെ. രാഘവന്‍ എം.പിയെ മന്ത്രി അറിയിച്ചു.
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കോഡ്-ഇ വിഭാഗത്തില്‍പെട്ട വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതികൂടി പുന$സ്ഥാപിക്കാന്‍ ഇടപെടണമെന്ന് ചര്‍ച്ചയില്‍ എം.പി ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കോഴിക്കോട്. ഇവിടെനിന്നുള്ള 98 ശതമാനം വിമാന സര്‍വിസുകളും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. 30 ലക്ഷത്തോളം യാത്രക്കാരാണ് ഓരോ വര്‍ഷവും വിമാനത്താവളം ഉപയോഗപ്പെടുത്തുന്നതെന്ന് എം.കെ. രാഘവന്‍ ചൂണ്ടിക്കാട്ടി. ഹജ്ജ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിമാനത്താവളമാണിത്.
അറ്റകുറ്റപ്പണികള്‍ തിരക്കേറിയ രണ്ട് സീസണുകളെ കാര്യമായി ബാധിച്ചു. ഓണം, റമദാന്‍, ഉംറ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടി. പല വിമാനങ്ങളും കൊച്ചിവഴി തിരിച്ചുവിടുന്നതാണ് സ്ഥിതി. ഇതുമൂലം ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്ന് എം.പി ചൂണ്ടിക്കാട്ടി. വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബി.എന്‍. ജമാലും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.