ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ സംഘർഷവുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ 25 പേരെ കൂടി പൊലീസ് പിടികൂടി. നൈനിറ്റാൾ ജില്ലയോടു ചേർന്ന ഭാഗത്താണ് കൂടുതൽ പേരെയും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഇതോടെ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 30 ആയി. അനധികൃത നിർമാണമെന്ന് ആരോപിച്ച് മസ്ജിദും മദ്റസയും തകർത്തതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ പൊലീസ് വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.