ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൽദ്വാനിയിലെ ഗഫൂർ ബസ്തിയിൽ കുടിയൊഴിപ്പിക്കൽ പ്രശ്നത്തിന് െറയിൽേവ പ്രായോഗിക പരിഹാരം കാണണമെന്ന് സുപ്രീംകോടതി. പതിറ്റാണ്ടുകളായി തങ്ങളുടേതാണെന്ന് ജനം പറയുന്ന ഭൂമി െറയിൽേവയുടേതാണെന്ന് അംഗീകരിച്ചാൽ പോലും ഇത്രയും വർഷങ്ങളായി കഴിയുന്നവർക്ക് പുനരധിവാസ പദ്ധതി ആവശ്യമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചൂണ്ടിക്കാട്ടി. എന്നാൽ പുനരധിവാസമല്ല, ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ഗഫൂർ ബസ്തിയിലുള്ളവർക്ക് വേണ്ടത് എന്നായിരുന്നു െറയിൽേവക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ മറുപടി.
െറയിൽേവക്ക് ഈ ഭൂമി ആവശ്യമുണ്ടെന്നും അവിടെ കഴിയുന്നവർ കൈവശാവകാശം ഉന്നയിക്കുന്നുണ്ടെന്നും ഭാട്ടി വാദിച്ചു. വികസനത്തിന് ഈ ഭൂമി നിർണായകമാണ്. ഉത്തരാഖണ്ഡിന്റെ കവാടമാണിത്. ഉത്തരാഖണ്ഡ് ഹൈകോടതി വിധി നടപ്പാക്കാനുള്ള പ്രക്രിയക്ക് തുടക്കമിട്ടിരിക്കുന്നുവെന്നും വിധി സ്റ്റേ ചെയ്യരുതെന്നും ഭാട്ടി വാദം തുടർന്നു. എന്നാൽ, ഇതല്ല അതിനുള്ള മാർഗമെന്ന് ജസ്റ്റിസ് കൗൾ ഖണ്ഡിച്ചു. പ്രശ്നപരിഹാരത്തിന് െറയിൽേവ പ്രായോഗിക മാർഗം കാണണം. ഭൂമിയുടെ തരവും ഉടമസ്ഥാവകാശവും സംബന്ധിച്ച് പലതരം കാഴ്ചപ്പാടുകളുമുണ്ടാകാമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകയോട് ജഡ്ജി വ്യക്തമാക്കി.
ഒരു രാത്രി കൊണ്ട് ചെയ്തതല്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഐശ്വര്യഭാട്ടി വാദിച്ചപ്പോൾ മാനുഷിക പ്രശ്നം ഇതിലടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ജസ്റ്റിസ് എ.എസ്. ഓഖ ഇടപെട്ടു.
പ്രദേശവാസികളുടെ രേഖകൾ ആരെങ്കിലും പരിശോധിക്കേണ്ടതുണ്ട്. കോവിഡ് കാലത്ത് ഇരകളെ കേൾക്കാതെ കോടതി ഏകപക്ഷീയമായി െറയിൽേവക്ക് അനുകൂലമായി വിധിച്ചതാണെന്നാണ് അവർ പറയുന്നത്. പ്രശ്നങ്ങൾ മനസ്സിലാക്കാൻ ആരെങ്കിലുമൊക്കെ പോകേണ്ടതുണ്ടെന്നും മേലിൽ കൈവശപ്പെടുത്തലോ നിർമാണമോ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് കൗൾ തുടർന്നു.
വർഷങ്ങളായി സർക്കാർ മിച്ചഭൂമിയായി കണക്കാക്കിയ പ്രദേശമാണിതെന്നും അക്കാര്യം പരിഗണിക്കണമെന്നും മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വാദിച്ചപ്പോൾ വിഷയം ഇനിയും സങ്കീർണമാക്കരുതെന്ന് ജസ്റ്റിസ് കൗൾ പ്രതികരിച്ചു. അവർക്ക് ആ ഭൂമിയുടെ നേരിയ ചീന്തേ ആവശ്യമുള്ളൂ എന്ന് അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.