ഹരിദ്വാർ വിദ്വേഷ പ്രസംഗം: മതംമാറി ജിതേന്ദ്ര ത്യാഗിയായ വസീം റിസ്‌വി അറസ്റ്റിൽ

ഹരിദ്വാർ: മതംമാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ച വസീം റിസ്‌വി ഹരിദ്വാറിലെ മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിൽ. 2021 ഡിസംബറിൽ ഹരിദ്വാറിൽ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന വിദ്വേഷ പ്രസംഗ സമ്മേളനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് യു.പി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ മേധാവി വസീം റിസ്വി പിടിയിലായത്. വസീം റിസ്വി എന്ന ജിതേന്ദ്ര നാരായൺ ത്യാഗിയെ അറസ്റ്റ് ചെയ്തതായി ഹരിദ്വാർ സിറ്റി എസ്.പി സ്വതന്ത്ര കുമാർ പറഞ്ഞു.

ഉത്തരാഖണ്ഡിലെ തീർത്ഥാടന നഗരമായ ഹരിദ്വാറിൽ ഡിസംബർ 17 മുതൽ 19 വരെ വിവാദ ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദാണ് വിദ്വേഷ പ്രസംഗ സമ്മേളനം സംഘടിപ്പിച്ചത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും മതകേന്ദ്രങ്ങൾ ആക്രമിക്കാനും സമ്മേളനത്തിൽ പ​ങ്കെടുത്ത് പ്രസംഗിച്ച തീവ്രഹിന്ദുത്വവാദികൾ ആഹ്വാനം ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ ഹരിദ്വാർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിന് വസീം റിസ്വി എന്ന ജിതേന്ദ്ര നാരായൺ ത്യാഗിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരുന്നു. റിസ്‍വിക്ക് പുറമേ ദസ്‌ന ക്ഷേത്രത്തിലെ പൂജാരിയും വിദ്വേഷ പ്രചാരകനുമായ യതി നരസിംഹാനന്ദ്, ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്‌വാന്‍ തുടങ്ങി 10 പേര്‍ക്കെതിരേയാണ് ഹരിദ്വാറിലെ ജ്വാലപൂര്‍ പൊലിസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മു​സ്​​ലിം​ക​ളു​ടെ വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്ത്​ ഹ​രി​ദ്വാ​റിനുപുറമേ ഡ​ൽ​ഹി​യി​ലും 'ധ​ർമ സ​ൻ​സ​ദ്​' (മ​ത പാ​ർ​ല​മെ​ന്‍റ്) സം​ഘ​ടി​പ്പി​ച്ചിരുന്നു. സംഭവത്തിൽ കേ​ന്ദ്ര​ത്തി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും സ​ർ​ക്കാ​റു​ക​ൾ​ക്കും ഡ​ൽ​ഹി പൊ​ലീ​സി​നും കഴിഞ്ഞ ദിവസം സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്​ അ​യ​ച്ചു.

ഡ​ൽ​ഹി​യി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി‍െൻറ ഹി​ന്ദു യു​വ​വാ​ഹി​നി​യും ഹ​രി​ദ്വാ​റി​ൽ യോ​ഗി ന​ര​സി​സം​ഗാ​ന​ന്ദ​യും സം​ഘ​ടി​പ്പി​ച്ച ധ​ർമ സ​ൻ​സ​ദു​ക​ൾ​ക്കെ​തി​രെ മു​ൻ പ​ട്​​ന ഹൈ​കോ​ട​തി ജ​ഡ്ജി​യും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യു​മാ​യ അ​ഞ്​​ജ​ന പ്ര​കാ​ശും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഖു​ർ​ബാ​ൻ അ​ലി​യും സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി ന​ട​പ​ടി.

ബു​ധ​നാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഇ​വ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ മു​സ്​​ലിം ഉ​ന്മൂ​ല​ന​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്ത ഡ​ൽ​ഹി​യി​ലെ​യും ഹ​രി​ദ്വാ​റി​ലെ​യും പ്ര​സം​ഗ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്​ വാ​യി​ച്ചു​നോ​ക്കാ​ൻ ചീ​ഫ്​ ജ​സ്റ്റി​സി​നോ​ടും ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഹി​മ കൊ​ഹ്​​ലി എ​ന്നി​വ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. വാ​യി​ച്ച്​ വി​ഷ​യം വൈ​കാ​രി​ക​മാ​ക്കാ​ൻ താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ സി​ബ​ൽ വ്യ​ക്​​ത​മാ​ക്കി. ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി വി​ധി ഉ​ണ്ടെ​ങ്കി​ലും ഒ​രു സ​മു​ദാ​യ​ത്തി​നെ​തി​രെ വം​ശീ​യ ആ​ഹ്വാ​നം ന​ട​ത്തു​ന്ന​ത്​ രാ​ജ്യ​ത്തെ ഒ​രു കോ​ട​തി​യും ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്​​സി​ങ്​ ബോ​ധി​പ്പി​ച്ചു.

10 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ത​ങ്ങ​ൾ നോ​ട്ടീ​സ്​ അ​യ​ക്കു​ക​യാ​ണെ​ന്ന്​ ചീ​ഫ്​ ജ​സ്റ്റി​സ്​ വ്യ​ക്​​ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു കേ​സു​ക​ൾ കൂ​ടി ഉ​ണ്ടെ​ങ്കി​ൽ അ​ത്​ നോ​ക്കു​മെ​ന്നും ചീ​ഫ്​ ജ​സ്റ്റി​സ്​ തു​ട​ർ​ന്നു. എ​ന്നാ​ൽ, കേ​സ്​ അ​ൽ​പം നേ​ര​ത്തേ കേ​ൾ​ക്ക​ണ​മെ​ന്നും മ​െ​റ്റാ​രു 'ധ​ർമ സ​ൻ​സ​ദ്​' അ​ലീ​ഗ​ഢി​ൽ ജ​നു​വ​രി 26ന്​ ​സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും സി​ബ​ൽ വാ​ദി​ച്ചു. തി​ങ്ക​ളാ​ഴ്ച ത​ന്നെ കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ചീ​ഫ്​ ജ​സ്റ്റി​സ്​ എ​ൻ.​വി. ര​മ​ണ നി​ര​സി​ച്ചു. ന​ട​ക്കാ​ൻ പോ​കു​ന്ന 'ധ​ർമസ​ൻ​സ​ദു'​ക​ൾ​ക്കെ​തി​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കാ​മെ​ന്ന്​ ചീ​ഫ്​ ജ​സ്റ്റി​സ്​ വ്യ​ക്​​ത​മാ​ക്കി.

സു​പ്രീം​കോ​ട​തി ഇ​നി​യും പ​രി​ഗ​ണി​ക്കാ​ത്ത സ​മാ​ന​മാ​യ ഹ​ര​ജി​ക​ൾ ഒ​പ്പം കേ​ൾ​ക്ക​ണ​മെ​ന്ന്​ ക​പി​ൽ സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​തു​​പോ​ലെ എ​ത്ര ഹ​ര​ജി​ക​ളു​ണ്ടെ​ന്ന്​ ചീ​ഫ്​ ജ​സ്റ്റി​സ്​ ചോ​ദി​ച്ചു. 'സു​ദ​ർ​ശ​ൻ' ചാ​ന​ലി‍െൻറ വി​ദ്വേ​ഷ പ്ര​സം​ഗ​മു​ണ്ടെ​ന്ന്​ അ​ഡ്വ. രാ​ജും ആ​ൾ​ക്കു​ട്ട ആ​ക്ര​മ​ണ​ത്തി‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു സ​മു​ദാ​യ​ത്തി​നെ​തി​രെ വം​ശീ​യാ​ക്ര​മ​ണ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്ത​തി​നെ​തി​രെ മ​ഹാ​ത്​​മാ ഗാ​ന്ധി​യു​ടെ പൗ​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യു​ണ്ടെ​ന്ന്​ ഇ​ന്ദി​ര ജ​യ്​​സി​ങ്ങും ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Haridwar Hate Speech Case: Wasim Rizvi Alias Jitendra Tyagi Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.