​േബാക്​സിങ്​ ജേതാക്കൾക്ക്​ ഹരിയാന സർക്കാറി​െൻറ പാരിതോഷികം പശു

ചണ്ഡീഗഢ്: ലോക യൂത്ത് വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാക്കൾക്ക‌്​ പശുവിനെ സമ്മാനിച്ച്​ ഹരിയാന സർക്കാർ. ഹരിയാന ബോക്‌സിങ് അസോസിയേഷ​​െൻറ  പ്രസിഡൻറു കൂടിയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഓം പ്രകാശ് ധനകറാണ്​ കായിക താരങ്ങൾക്ക്​ പാരിതോഷികമായി പശുവിനെ നൽകിയത്​. പശുവിനെ സമ്മാനമായി ലഭിക്കുന്നതിലൂടെ താരങ്ങൾക്ക് ഗുണമേൻമയുള്ള പാല്‍ ലഭിക്കും. അങ്ങനെ അവര്‍ക്ക് നല്ല സൗന്ദര്യവും ബുദ്ധിയും ലഭിക്കുമെന്നും സായിയുട‌െ ബോക്സിങ് അക്കാദമിയിൽ നടന്ന സ്വീകരണ പരിപാടിയിൽ മന്ത്രി പ്രഖ്യാപിച്ചു.

എരുമയുടെ പാലിനേക്കാള്‍ നല്ലത് പശുവിന്‍ പാലാണ്. അതിലാണ് കൊഴുപ്പ് കുറവുള്ളത്. എരുമ അധിക സമയവും ഉറക്കിലായിരിക്കും അതിനേക്കാള്‍ ഊര്‍ജമുള്ളത്‌ പശുവിനാണ്. നിങ്ങള്‍ക്ക് ശക്തിയാണ് വേണ്ടതെങ്കില്‍ എരുമയുടെ പാല്‍ കുടിക്കുക. ബുദ്ധിയും ഭംഗിയും ആവശ്യമാണെങ്കില്‍ പശുവി​​െൻറ പാല്‍തന്നെ കുടിക്കണമെന്നും ധനകര്‍ പറഞ്ഞു. ബോക്‌സര്‍മാര്‍ക്ക് നല്‍കുന്ന പശു ദിവസം 10 ലിറ്റര്‍ പാല്‍ ചുരത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

നവംബറിൽ ഗുവാഹത്തിയിൽ നടന്ന ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ ഹരിയാന സ്വദേശികളായ നീതു, സാക്ഷി, ജോതി, ശശി എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്വർണ മെഡൽ നേടിയിരുന്നു. ഇതിനു പുറമെ രണ്ടു വെങ്കല മെഡലുകളും ഹരിയാനയിൽ നിന്നുള്ള താരങ്ങൾ നേടി. ഈ താരങ്ങൾക്കാണ് മാതൃകാപരമാണെന്ന് അവകാശപ്പെട്ട് ഹരിയാന സർക്കാർ പശുക്കളെ സമ്മാനമായി പ്രഖ്യാപിച്ചത്.

Tags:    
News Summary - Hariyan Giftted Cow to Boxing Winners -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.