കഴിഞ്ഞ ദിവസം ഹർഷ്​ വർധൻ ട്വീറ്റ്​ ചെയ്​ത പശ്ചിമ ബംഗാളിലെ ബി.ജെ.പി റാലിയുടെ ചിത്രം 

കോവിഡ്​ പരത്തുന്നത്​ ജനങ്ങളെന്ന്​​ മന്ത്രി;​ ബി​.ജെ.പി റാലിയുടെ വിഡിയോ തെളിവായി നൽകി സോഷ്യൽ മീഡിയ

ന്യൂഡൽഹി: കോവിഡ്​ വ്യാപനത്തിന്​ കാരണം ജനങ്ങളുടെ അനാസ്ഥയാണെന്ന കേന്ദ്ര ആരോഗ്യവകുപ്പ്​ മന്ത്രി ഹർഷ്​ വർധന്‍റെ പ്രസ്​താവനയെ തിരിഞ്ഞ്​ കൊത്തി ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ച് തെരഞ്ഞെട​ുപ്പ്​​ വിഡിയോകൾ. കൃത്യമായി മാസ്​കധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജനങ്ങൾ തുടരുന്ന അനാസ്ഥയാണ്​ രോഗവ്യാപനം ഉയരാനുള്ള മുഖ്യകാരണങ്ങളിലൊന്ന്​ എന്നാണ്​ മന്ത്രി പറഞ്ഞത്​.

എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളുടെ വിഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി ട്വിറ്ററിൽ ഷെയർ ചെയ്​തിരുന്നു. മാസ്​ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങൾ തിങ്ങിക്കൂടിയത്​ മന്ത്രി പങ്കുവെച്ച വിഡിയോകളിൽ വ്യക്​തമാണ്​. ആ വിഡിയോകൾ ചൂണ്ടിക്കാട്ടി ഇവര​ാണോ കോവിഡ്​ പരത്തുന്നതെന്നാണ്​ സോഷ്യൽ മിഡിയ പരിഹസിക്കുന്നത്​. 




Tags:    
News Summary - Harsh Vardhan blames ordinary Indians for Covid BJP rally videos own feed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.