ബി.ജെ.പി നേതാവ്​ ആബുംലൻസ്​ തടഞ്ഞിട്ടു; രോഗി മരിച്ചു

ഛണ്ഡീഗഢ്: ബി.ജെ.പി നേതാവി​​െൻറ കാറില്‍ ഇടിച്ച രോഗിയുമായി പോകുന്ന ആംബുലൻസ്​ റോഡിൽ തടഞ്ഞിട്ടു. അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം നീണ്ടപ്പോള്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഹരിയാനയി​ലെ ഫത്തേഹ്​പൂരിൽ നിന്നുള്ള ബി.ജെ.പി കൗൺസിലർ ദര്‍ശന്‍ നാഗ്പാലി​​െൻറ കാറുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​. ആംബുലൻസിൽ ഉണ്ടായിരുന്ന 42 കാരനായ നവീൻ സോണിയാണ്​ ചികിത്സ വൈകിയതുമൂലം മരിച്ചത്​. 

ഞായറാഴ്​ച വൈകിട്ടാണ്​ സംഭവം. ദര്‍ശന്‍ സഞ്ചരിച്ച കാറില്‍ ആംബുലന്‍സ് ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചിട്ടും നിര്‍ത്താതെ പോയ ആംബുലന്‍സിനെ മറികടന്ന് വാഹനം കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.  ഡ്രൈവറുമായും രോഗിയുടെ ബന്ധുക്കളുമായും ദര്‍ശന്‍ ഏറെനേരം വാക്കേറ്റം നടത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടതിനാൽ രോഗിയെ ആശുപത്രിയിലെത്തിക്കുന്നത്​ വൈകുകയും  ചികിത്സ കിട്ടാതെ മരിക്കുകയുമായിരുന്നു.  രോഗി ഗുരുതരാവസഥയിലാണെന്ന്​ അറിയിച്ചിട്ടും  തങ്ങളെ പോകാന്‍ അനുവദിച്ചില്ലെന്ന്​ ബന്ധുക്കള്‍ ആരോപിച്ചു. 

തർക്കത്തിനൊടുവിൽ രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും 15 മിനിറ്റ്‌ നേരത്തെ എത്തിയിരുന്നെങ്കില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചേനെയെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. നവീ​​െൻറ മരണത്തിന് കാരണക്കാരന്‍ ദര്‍ശനാണെന്നും ബന്ധുക്കൾ ആരോപിച്ചു. 

എന്നാൽ ആരോപണങ്ങൾ ദർശൻ നിഷേധിച്ചു. താന്‍ ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ആംബുലന്‍സ്​ ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തി​​െൻറ ആരോപണം.   സേവനത്തില്‍ വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തകനായ തനിക്ക് എങ്ങനെയാണ് ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ സാധിക്കുന്നതെന്നും ദര്‍ശന്‍ ചോദിക്കുന്നു. സംഭവം അന്വേഷിക്കുമെന്നും ഇരു കക്ഷികളെയും സ്​റ്റേഷനിലേക്ക്​ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ്​ സീനിയർ ഒാഫീസ്​ ജഗദീഷ്​ ചന്ദ്ര പറഞ്ഞു. 

Tags:    
News Summary - Haryana BJP Leader Accused Of Stalling Ambulance, Causing Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.