ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത്​ ചൗത്താലക്ക്​ കോവിഡ്​

ചണ്ഡിഗഢ്​: ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത്​ ചൗത്താലക്ക്​ കോവിഡ്​. ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത വീഡിയോയിലാണ്​ ചൗത്താല കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും ചൗത്താല പറഞ്ഞു.

എ​െൻറ കോവിഡ്​ പരിശോധന ഫലം പോസിറ്റീവാണ്​. കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും എനിക്കില്ല. പക്ഷേ എ​െൻറ റിപ്പോർട്ട്​ പോസിറ്റീവാണ്​. ഞാൻ സ്വയം നിരീക്ഷണത്തിൽ പോവുകയാണ്​. കഴിഞ്ഞയാഴ്​ച താനുമായി ബന്ധപ്പെട്ടവരെല്ലാം ടെസ്​റ്റ്​ നടത്തണമെന്നും ചൗത്താല ആവശ്യപ്പെട്ടു.

നേരത്തെ ആഗസ്​റ്റിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിനും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയിലെ ചികിൽസക്ക്​ ശേഷമാണ്​ അദ്ദേഹം രോഗമുക്​തി നേടിയത്​. ഹരിയാനയിൽ ബി.ജെ.പിയും ചൗത്താലയുടെ ജെ.ജെ.പിയും ചേർന്നാണ്​ ഭരണം നടത്തുന്നത്​.

Tags:    
News Summary - Dushyant Chautala, Haryana Deputy Chief Minister, Tests Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.